കേരളത്തിന്റെ ഖജനാവ് കാലി; കടബാധ്യത 15,552 കോടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.06.2016) കേരളത്തിന്റെ ഖജനാവ് കാലിയാണെന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ കടബാധ്യത 15,552 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

നിലവില്‍ അടിസ്ഥാന വികസനപദ്ധതികള്‍ക്ക് നല്‍കാന്‍ പോലും ഖജനാവില്‍ പണമില്ല. വിവിധയിനത്തില്‍ കുടിശികയായി 6,012 കോടി രൂപയുണ്ട്. അതിനു പുറമെയാണ് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍. 9879 കോടിയായിരിക്കും സംസ്ഥാനത്തിന്റെ റവന്യു കമ്മിയെന്നാണ് കഴിഞ്ഞ ബജറ്റിലുള്ളത്. എന്നാല്‍ നിലവിലുള്ള ബാധ്യതകളെല്ലാം കൂടി കണക്കിലെടുത്താല്‍ റവന്യൂകമ്മി 18,000 കോടി മുതല്‍ 20,000 കോടിവരെയാകുമെന്നാണ് ധനവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിന്റെ ഖജനാവ് കാലി; കടബാധ്യത 15,552 കോടി
യുഡിഎഫ് സര്‍ക്കാരിന്റെ അച്ചടക്കമില്ലാത്ത സാമ്പത്തിക വിനിയോഗം കേരളത്തിന് വലിയ കടബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. മാസങ്ങളായി വിവധ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങി കിടക്കുകയാണ്. എവിടെ നിന്നാണ് ഇതെല്ലാം എടുത്ത് കൊടുക്കുകയെന്നത് എല്‍ ഡി എഫ് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാകും.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ധനവിനിയോഗവും സാമ്പത്തിക പ്രതിസന്ധിയും സംബന്ധിച്ച് ധവളപത്രം ഉടന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ധനവകുപ്പ്.

Keywords: Thiruvananthapuram, Kerala, Economic Crisis, UDF, LDF, Government, Finance, Chief Minister, Pinarayi vijayan, State Treasury, Blank, Crore, Debt.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia