SWISS-TOWER 24/07/2023

Higher Education | അന്നങ്ങനെ, ഇന്നിങ്ങനെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നതില്‍ മലക്കം മറിച്ചലുമായി സി പി എം

 


ADVERTISEMENT

നവോദിത്ത് ബാബു

തിരുവന്തപുരം: (KVARTHA) ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ വല്‍കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് ഇടതു മുന്നണി സര്‍കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് കടകവിരുദ്ധമാണെന്ന 'വിമര്‍ശനം ശക്തമാകുന്നു.
ബജറ്റ് പ്രഖ്യാപനം സര്‍കാരിന്റെ നയം മാറ്റത്തെ കുറിച്ച് വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. വിദേശ സര്‍വകലാശാലകളെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിനായി എത്തിയ ടി പി ശ്രീനിവാസനെ മര്‍ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പിന്തുണച്ച പാര്‍ടിയാണ് സി പി എം എന്നു ചുണ്ടിക്കാട്ടിയുള്ള ചര്‍ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായത് സി പി എമിനെയും സര്‍കാരിനെയും വെട്ടിലാക്കിയിട്ടുണ്ട്.

Higher Education | അന്നങ്ങനെ, ഇന്നിങ്ങനെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നതില്‍ മലക്കം മറിച്ചലുമായി സി പി എം


ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ ഉന്നതവിദ്യാഭ്യാസ നിക്ഷേപക നയം നടപ്പാക്കുമെന്ന വലിയ പ്രഖ്യാപനമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയത്. കേരളത്തില്‍ വിദേശ സര്‍വകലാശാല കാംപസുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നാണ് പ്രഖ്യാപനം.

സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുള്ള ആശയങ്ങള്‍ രൂപീകരിക്കാന്‍ രാജ്യത്തിന് പുറത്ത് നാല് അകാഡമിക് കോണ്‍ക്ലേവുകള്‍ നടത്തും. പ്രവാസികളായ അകാഡമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ വിദ്യാര്‍ഥികളെ കേരളത്തിലോട്ട് ആകര്‍ഷിക്കുമെന്നും വിദേശ സര്‍വകലാശാല കാംപസുകള്‍ കേരളത്തിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്കും വിദേശ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ പാര്‍ടികള്‍ മുമ്പ് സ്വീകരിച്ചിരുന്നത്. ഇതിന്റെ പേരില്‍ എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും ശക്തമായ സമരങ്ങള്‍ക്ക് കേരളം വേദിയായിരുന്നു. ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നയം മാറ്റം വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ചകള്‍ക്ക് ഇടയാകാന്‍ സാധ്യതയുണ്ട്.

Keywords: State to attract investment in higher education sector, Thiruvananthapuram, News, Controversy, Higher Education, Kerala Budget, University, Task Force, Permission, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia