'ഇനിയെങ്കിലും തിരുത്തിപ്പറയാന്‍ തയ്യാറാകണം; ഏഷ്യയിലെയല്ല, ലോകത്തിലെ ഏറ്റവും വലിയ കലോത്സവമാണ് നമ്മുടെ സംസ്ഥാന സ്‌കൂള്‍ കലോത്സവം'

 


കാഞ്ഞങ്ങാട്: (www.kvartha.com 23.11.2019)   കാസര്‍കോട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമെന്ന് നേരത്തേ ആരോ പറഞ്ഞു പോയ പ്രസ്താവന ആവര്‍ത്തിക്കപ്പെടുകയാണെന്നും സത്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കലാമാമാങ്കമാണ് കേരള സ്‌കൂള്‍ കലോത്സവമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അധ്യാപകന്‍ പറഞ്ഞു.

'ഇനിയെങ്കിലും തിരുത്തിപ്പറയാന്‍ തയ്യാറാകണം; ഏഷ്യയിലെയല്ല, ലോകത്തിലെ ഏറ്റവും വലിയ കലോത്സവമാണ് നമ്മുടെ സംസ്ഥാന സ്‌കൂള്‍ കലോത്സവം'

ലോകത്തിലെ ഏറ്റവും വലിയ കലാപരിപാടി നടക്കുന്ന ലണ്ടനിലും പാരീസിലും കേരള സ്‌കൂള്‍ കലോത്സവത്തേക്കാള്‍ കുറഞ്ഞ ജനപങ്കാളിത്തവും വേദികളുമാണ് ഉണ്ടാവുന്നത്. പക്ഷേ നമ്മുടെ കലോത്സവത്തില്‍ കൂടുതല്‍ ജനകീയവും വളരേയേറെ ഇനങ്ങളില്‍ കലാമത്സരങ്ങള്‍ നടക്കുന്നവയുമാണ്. ഏഷ്യയിലെ വലിയതെന്ന തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന മാറ്റി ലോകത്തിലെ ഏറ്റവും വലിയ കലോത്സവമെന്ന സത്യം ഇനിയെങ്കിലും തിരുത്തിപ്പറയാന്‍ നാം തയ്യാറാവണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 'സ്‌കൂള്‍ കലോത്സവം ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിലാണ് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകനായ പി എം മനോജാണ് വിഷയം അവതരിപ്പിച്ചത്.

Keywords:News, kasaragod, school, Kerala, Kerala school kalolsavam, State school Kalotsavam is a world largest festival, Discussed in media seminar 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia