Competitions | സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്-3 മത്സരങ്ങള്‍ കണ്ണൂരില്‍

 


കണ്ണൂര്‍: (KVARTHA) സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ് -3 മത്സരങ്ങള്‍ നവംബര്‍ അഞ്ചു മുതല്‍ 11 വരെ കണ്ണൂരിലെ വിവിധ വേദികളില്‍ നടക്കും. ജൂഡോ, യോഗ, ബാഡ്മിന്റന്‍, ഫെന്‍സിങ്ങ്, ബോക്സിങ്ങ്, ആര്‍ചറി, ജിംനാസ്റ്റിക്സ്, നെറ്റ് ബോള്‍, ചെസ്, ത്രോബോള്‍ എന്നീ ഇനങ്ങളാണ് ഗ്രൂപ് മൂന്നില്‍ ഉള്‍പെടുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വിഭാഗങ്ങളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിക്കും.

Competitions | സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്-3 മത്സരങ്ങള്‍ കണ്ണൂരില്‍

ജൂഡോ, ബോക്സിങ്ങ് എന്നിവ ജി വി എച് എസ് എസിലും, യോഗ, ചെസ് എന്നിവ സെന്റ് മൈകിള്‍സ് എ ഐ എച് എസ് എസിലും ബാഡ്മിന്റന്‍, ഡ്രീം ബാഡ്മിന്റന്‍ അരീന കക്കാട് വെച്ചും നടക്കും. ഫെന്‍സിങ്ങ്, നെറ്റ് ബോള്‍ എന്നിവ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചും ആര്‍ചറി കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനത്ത് വെച്ചും ജിംനാസ്റ്റിക്സ് തലശ്ശേരി സായിയില്‍ വെച്ചും ത്രോബോള്‍ കലക്ട്രേറ്റ് മൈതാനത്ത് വെച്ചും നടക്കും. 14 ജില്ലകളില്‍ നിന്ന് യോഗ്യത നേടിയ 4300 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുക.

ഞായറാഴ്ച(05.11.2023) രാവിലെ 8.30 ന് മന്ത്രി കെ രാധാകൃഷ്ണന്‍ ഗെയിംസ് മത്സരം ഉദ്ഘാടനം ചെയ്യും. കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സ്‌കൂള്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ പിപി മുഹമ്മദലി, കെടി സാജിദ്, കെ പ്രകാശന്‍, പികെ മാനോജ്, ഷിജു കെ ദാസ് എന്നിവര്‍ പങ്കെടുത്തു.

Keywords:  State School Games Group-3 Competitions in Kannur, Kannur, News, State School Games, Competitions, Inauguration, Press Meet, Students, Sports, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia