Anil Kant | സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് കണ്ണൂരില്‍; ലഹരി മാഫിയക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെയും ലഹരി മാഫിയക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് കണ്ണൂര്‍ പൊലീസിന് നിര്‍ദേശം നല്‍കി. 

Anil Kant | സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് കണ്ണൂരില്‍; ലഹരി മാഫിയക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം

കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണറുടെ ഓഫീസില്‍ നടന്ന ജില്ലാതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഉത്തര മേഖലാ ഐജിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് കമിഷണര്‍ എ അക്ബര്‍, കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍, കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി പിബി രാജീവ്, കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ് പി എ വി പ്രദീപ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലെ എല്ലാ സബ് ഡിവിഷന്‍ ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

Keywords: State Police Chief Anil Kant in Kannur; Strict action is recommended against drug mafia, Kannur, News, Police, Drugs, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia