Netball Championship | സംസ്ഥാന നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഓഗസ്റ്റ് 12 ന് കണ്ണൂരില്‍ തുടങ്ങും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന നെറ്റ് ബോള്‍ പുരുഷ , വനിത സീനിയര്‍ ചാംപ്യന്‍ഷിപ് ഓഗസ്റ്റ് 12,13 ദിവസങ്ങളില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വരുന്ന നാഷനല്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കേരള നെറ്റ് ബോള്‍ ടീമിനെ തിരഞ്ഞെടുക്കുന്നത് കണ്ണൂരില്‍ വെച്ച് നടക്കുന്ന ഈ സംസ്ഥാന ചാംപ്യന്‍ഷിപില്‍ നിന്നാണ്. 800 കായികതാരങ്ങള്‍ സംസ്ഥാനത്തിന്റെ 14 ജില്ലകളില്‍ നിന്നായി ഈ ചാംപ്യന്‍ഷിപില്‍ പങ്കെടുക്കും. കണ്ണൂര്‍ മണ്ഡലം എം എല്‍ എ രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യ അതിഥിയാകും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ ഉദ് ഘാടനം ചെയ്യും.

Netball Championship | സംസ്ഥാന നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഓഗസ്റ്റ് 12 ന് കണ്ണൂരില്‍ തുടങ്ങും

കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐ എ എസ്, സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍ ഐപിഎസ് എന്നിവര്‍ പങ്കെടുക്കും. 13 ന് വൈകിട്ട് നടക്കുന്ന സമാപന പരിപാടിയില്‍ കെവി സുമേഷ് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ എസ് നജിമുദ്ദീന്‍, യുപി സാബിറ, ശാഹിന്‍ പള്ളിക്കണ്ടി, കെ പ്രഭാവതി, ആര്‍ വേണു എന്നിവര്‍ പങ്കെടുത്തു.

Keywords:  State netball championship will begin on August 12 in Kannur, Kannur, News, State Netball Championship, Inauguration, Press Meet, Press Club, Prize Distribution, Collector, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia