State Kerala festival | സംസ്ഥാന കേരളോത്സവം 18ന് കണ്ണൂരില്‍ തുടങ്ങും: 6 വേദികളിലായി മൂവായിരത്തിലേറെ കലാകാരന്‍മാര്‍ മാറ്റുരയ്ക്കും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com) കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബര്‍ 18 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ 18ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്രയും നടക്കും. ഘോഷയാത്ര കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് പൊലീസ് മൈതാനിയില്‍ സമാപിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികള്‍, ഫുട്‌ബോള്‍ ടോക്, ലോക കപ് ഫുട്‌ബോള്‍ ഫൈനല്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

State Kerala festival | സംസ്ഥാന കേരളോത്സവം 18ന് കണ്ണൂരില്‍ തുടങ്ങും: 6 വേദികളിലായി മൂവായിരത്തിലേറെ കലാകാരന്‍മാര്‍ മാറ്റുരയ്ക്കും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളോത്സവത്തിന്റെ സമഗ്ര കവറേജ്, ഫോടോഗ്രഫി, വീഡിയോ ഗ്രാഫി, റിപോര്‍ടിംഗ് എന്നിവയ്ക്ക് പത്ര, ദൃശ്യ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും.

കണ്ണൂര്‍ നഗരത്തില്‍ പൊലീസ് മൈതാനി, മുനിസിപല്‍ സ്‌കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ടു വേദികള്‍, കോളജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

59 ഇനം കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് 3500ല്‍ പരം മത്സരാര്‍ഥികള്‍ എത്തിച്ചേരും. രെജിസ്‌ട്രേഷന്‍ 18ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കും. 21ന് സമാപന സമ്മേളനം സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന സംഗീതവിരുന്ന് ഉണ്ടാകും.

വ്യക്തിഗതമായും ക്ലബ് തലത്തിലും മത്സരം ഉണ്ടാവും. ഏറ്റവും മികച്ച ജില്ലയ്ക്ക് എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച ക്ലബിനും പുരസ്‌കാരം നല്‍കും. കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്ക് 10,000 രൂപയുടെ പുരസ്‌കാരം നല്‍കും. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും.

ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, എ ഡി എം കെ കെ ദിവാകരന്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം വി കെ സനോജ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ അഡ്വ. രത്‌നകുമാരി, ഫോക്ലോര്‍ അകാദമി സെക്രടറി എ വി അജയകുമാര്‍, ജില്ലാ യൂത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, ജില്ലാ പഞ്ചായത് സെക്രടറി റ്റൈനി സൂസന്‍ ജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: State Kerala festival will start on 18th in Kannur, Kannur, News, Festival, Pinarayi vijayan, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia