Rahul Gandhi's Visit | രൂക്ഷമായ വന്യമൃഗശല്യം കുറയ്ക്കാന്‍ സംസ്ഥാന സര്‍കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല; കര്‍ഷകര്‍ അവഗണിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മാനന്തവാടി: (www.kvartha.com) സംസ്ഥാനത്തെ വന്യമൃഗശല്യം കുറയ്ക്കാന്‍ സംസ്ഥാന സര്‍കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി എംപി ആരോപിച്ചു. കര്‍ഷകര്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നവരാണെങ്കിലും അവര്‍ അവഗണിക്കപ്പെടുകയാണെന്നും എല്ലായിടത്തും വരിഞ്ഞുമുറുക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.  
Aster mims 04/11/2022

കേന്ദ്ര സര്‍കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നത് കര്‍ഷകരെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. എന്നാല്‍, കര്‍ഷകര്‍ ഒരുമിച്ച് ആ നിയമത്തെ ചെറുത്തു തോല്‍പിച്ചു. സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികളും കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിലക്കയറ്റം രൂക്ഷമാകുകയും കാര്‍ഷികോല്‍പന്നങ്ങളുടെ വില കുറയുകയും ചെയ്യുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

Rahul Gandhi's Visit | രൂക്ഷമായ വന്യമൃഗശല്യം കുറയ്ക്കാന്‍ സംസ്ഥാന സര്‍കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല; കര്‍ഷകര്‍ അവഗണിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി


ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് ജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംപി ഓഫീസ് ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. നേരത്തെ രാഹുല്‍ ഗാന്ധിക്ക് നിശ്ചയിച്ചിരുന്ന സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം. 

Keywords:  News,Kerala,State,Wayanad,Rahul Gandhi,Farmers,Criticism, State govt not intervening to reduce wild animals threats: Rahul Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia