ടി.ജി. നന്ദകുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

 


കൊച്ചി : വിവാദ വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ നന്ദകുമാര്‍ വ്യാജ പരാതി നല്കിയെന്ന കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.

കേരള ഹൈക്കോടതി ജഡ്ജിയായി പരിഗണിച്ച അഭിഭാഷകനായിരുന്ന സി.കെ. അബ്ദുര്‍ റഹീമിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായും നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്നാരോപിച്ചു കൊണ്ട് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ നന്ദകുമാര്‍ വ്യാജ പരാതി അയക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ജോമോന്റെ പരാതിപ്രകാരം ക്രൈംബ്രാഞ്ച്
ടി.ജി. നന്ദകുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ
 സംഭവത്തെ കുറിച്ച് അന്വേഷിച്ചുവെങ്കിലും നന്ദകുമാറിന്റെ സ്വാധീനത്തിന് വഴങ്ങി അന്വേഷണം അട്ടിമറിച്ചെന്നുള്ള പരാതി ഉയര്‍ന്നു.

ഇതേത്തുടര്‍ന്ന് കേസ് സി.ബി.ഐ.ക്ക് വിടാന്‍ 2012 ഫിബ്രവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നന്ദകുമാര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

Keywords:  State Govt need CBI investigation against T.G.Nandakumar, Kochi, Letter, Complaint, High Court of Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia