Minister | സംസ്ഥാന സര്‍കാര്‍ സിദ്ധാര്‍ഥിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി വി ശിവന്‍കുട്ടി
Mar 1, 2024, 19:45 IST
തിരുവനന്തപുരം: (KVARTHA) പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ ബി വി എസ് സി വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥിന്റെ കുടുംബത്തെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. സിദ്ധാര്‍ഥിന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ സിദ്ധാര്‍ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി സിദ്ധാര്‍ഥിന്റെ പിതാവിനെ അറിയിച്ചു.
സംഭവത്തിന് പിന്നില്‍ ഉള്ളവര്‍ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും. യാതൊരുവിധ രാഷ്ട്രീയ താല്‍പര്യവും ഇക്കാര്യത്തില്‍ പരിഗണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സി പി ഐ എം നെടുമങ്ങാട് ഏരിയ സെക്രടറി അഡ്വ. ആര്‍ ജയദേവന്‍, ലോകല്‍ന്‍ പി ഹരികേശന്‍ നായര്‍, കൗണ്‍സിലര്‍ എം എസ് ബിനു തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.

Keywords: State government with Siddharth's family says Minister V Sivankutty, Thiruvananthapuram, News, Politics, Minister V Shivankutty, Visit, Message, Chief Minister, Siddharth's Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.