ഐടി മേഖലയില്‍ നിരവധി അവസരങ്ങളുണ്ടായിട്ടും പ്രോത്സാഹിപ്പിക്കാതെ സംസ്ഥാന സര്‍കാര്‍; പ്രത്യേക പാകേജ് അനുവദിക്കണമെന്ന സ്റ്റാര്‍ട് അപ് മിഷന്‍ സിഇഒയുടെ ശുപാര്‍ശയും ഫയലിലൊതുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.10.2021) കോവിഡ് സാഹചര്യം സംസ്ഥാനത്തെ ഒന്നടങ്കം നടുക്കിയിട്ടും ഐടി മേഖലയില്‍ നിരവധി അവസരങ്ങളാണ് ഉണ്ടായത്. പക്ഷെ സംസ്ഥാന സര്‍കാര്‍ അതിനൊരു പ്രാധാന്യം നല്‍കിയില്ല. അതേസമയം സ്റ്റാര്‍ട് അപുകള്‍ വഴി ഇരുപതിനായിരം പേര്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനവും ഇതുവരെയും നടപ്പിലായില്ല. കോവിഡില്‍ തകര്‍ന്ന ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാകേജ് അനുവദിക്കണമെന്ന സ്റ്റാര്‍ട് അപ് മിഷന്‍ സിഇഒയുടെ ശുപാര്‍ശയും ഫയലിലൊതുങ്ങുകയാണ് ചെയ്തത്.

    
ഐടി മേഖലയില്‍ നിരവധി അവസരങ്ങളുണ്ടായിട്ടും പ്രോത്സാഹിപ്പിക്കാതെ സംസ്ഥാന സര്‍കാര്‍; പ്രത്യേക പാകേജ് അനുവദിക്കണമെന്ന സ്റ്റാര്‍ട് അപ് മിഷന്‍ സിഇഒയുടെ ശുപാര്‍ശയും ഫയലിലൊതുങ്ങി



2021 ജനുവരി 15 ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് നല്‍കിയ ബജറ്റില്‍ 2500 സ്റ്റാര്‍ട് അപുകളും 20,000 തൊഴില്‍ എന്നിവയായിരുന്നു വാഗ്ദാനം. ഐസകിന്റെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഒമ്പതു മാസം കഴിഞ്ഞപ്പോള്‍ ആകെ ഉണ്ടായത് 198 സ്റ്റാര്‍ട് അപുകള്‍ മാത്രമാണ്.

കോവിഡ് സമയത്ത് പല തരത്തിലുള്ള പുതിയ സോഫ്റ്റ് വെയറുകള്‍ സര്‍കാരിന് ആവശ്യം വന്നിട്ടും കേരളം ആശ്രയിച്ചത് മറ്റ് സംസ്ഥാനങ്ങളെയാണ്. മികച്ച വിഭവ ശേഷിയും സൗകര്യങ്ങളും ഉണ്ടായിട്ടും അത് വേണ്ട തരത്തിലുപയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. കൂടാതെ കേരളത്തിലെ സ്റ്റാര്‍ട് അപുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന വാഗ്ദാനവും ഇതുവരെയും നടപ്പിലാക്കാന്‍ കേരളത്തിന് സാധിച്ചിട്ടില്ല.

കേരളത്തിന്റെ വിജ്ഞാന സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന 'മസ്തിഷ്‌ക ചോര്‍ച' തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍കാര്‍ കേരള സ്റ്റാര്‍ടപ് നയം മുന്നോട്ട് കൊണ്ടുവന്നത്. പക്ഷേ കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം 30 ശതമാനം പേരാണ് ഐടി മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി തേടി പോകുന്നതെന്നാണ് നിലവിലെ കണക്കുകള്‍ അനുസരിച്ചുള്ള റിപോര്‍ട്. കോവിഡ് സമയത്ത് ഐടി മേഖല ജോലി വീട്ടിലാക്കിയപ്പോള്‍ അനുബന്ധ മേഖലയിലെ പതിനായിരക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 

Keywords:  Thiruvananthapuram, Kerala, News, State Government, Package, COVID-19, Thomas Issac, State Government not promoting IT sector despite many opportunities.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia