Restriction | ഓഫിസ് സമയത്ത് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നരീതിയില്‍ കൂട്ടായ്മകള്‍ നടത്തുന്നതില്‍ വിലക്ക്; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

 
State Government Imposes Ban on Office-Time Gatherings

Photo Credit: Facebook / Website / Kerala Govt

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും നിര്‍ദേശം
● ഉത്തരവ് പുറത്തിറക്കിയത് സ്പെഷല്‍ സെക്രട്ടറി വീണ എന്‍ മാധവന്‍
● ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും കോട്ടം തട്ടരുത്

തിരുവനന്തപുരം: (KVARTHA) ഓഫിസ് സമയത്ത് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നരീതിയില്‍ കൂട്ടായ്മകള്‍ നടത്തുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന നിലയില്‍ ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും സംഘടിപ്പിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വിജ്ഞാപനം ഇറക്കിയത്. 

Aster mims 04/11/2022

ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ, ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന നിലയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

അത് ഒഴിവാക്കേണ്ടതാണെന്ന കര്‍ശന നിര്‍ദേശവും ഉത്തരവില്‍ നല്‍കുന്നു. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനു വേണ്ടി സ്പെഷല്‍ സെക്രട്ടറി വീണ എന്‍ മാധവന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

#KeralaNews #OfficeBan #StateDirective #EmployeeGuidelines #WorkplaceRules #KeralaGov

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia