SWISS-TOWER 24/07/2023

പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍കാര്‍ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു, ഒപ്പം സ്ഥാനക്കയറ്റവും; ഒളിംപിക്‌സില്‍ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങള്‍ക്കും 5 ലക്ഷം നല്‍കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.08.2021) ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്‍ഡ്യന്‍ ഹോകി ടീമില്‍ അംഗമായ മലയാളി കായിക താരം പി ആര്‍ ശ്രീജേഷിനും ഒളിംപിക്‌സില്‍ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങള്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
Aster mims 04/11/2022

പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍കാര്‍ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു, ഒപ്പം സ്ഥാനക്കയറ്റവും; ഒളിംപിക്‌സില്‍ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങള്‍ക്കും 5 ലക്ഷം നല്‍കും

ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം നല്‍കും. ഒപ്പം പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂടി ഡയറക്ടര്‍ ( സ്‌പോര്‍ട്‌സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടര്‍ ( സ്‌പോര്‍ട്‌സ് ) ആയി സ്ഥാനക്കയറ്റം നല്‍കുവാനും തീരുമാനിച്ചു. എട്ട് കായികതാരങ്ങള്‍ക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.

ശബരിമലയിലെ നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ നിയമിക്കാനുള്ള തീരുമാനം മാറ്റി. കെഎസ്‌ഐഡിസിയെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ അകാദമിക് ക്യാമ്പസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ് ഇനത്തിലുള്ള തുക ഇളവ് ചെയ്യാന്‍ തീരുമാനിച്ചു.

നാലാം ഭരണപരിഷ്‌കാര കമിഷന്റെ അഞ്ചാമത് റിപോര്‍ടിലെ ശുപാര്‍ശകള്‍ തത്വത്തില്‍ അംഗീകരിച്ചു. ശുപാര്‍ശ നടപ്പാക്കാനാവശ്യമായ വിശദമായ നടപടിക്രമങ്ങള്‍ തയാറാക്കി ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം വാങ്ങേണ്ടതാണ്.

വര്‍ഷത്തില്‍ പതിനായിരം മെട്രിക് ടണ്‍ ഈറ്റ സൗജന്യമായി ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷനെ അനുവദിക്കുന്നതിന് ബാംബൂ കോര്‍പറേഷനും വനം വകുപ്പും തമ്മില്‍ 1.11.2020 മുതല്‍ 3.10. 2025 വരെ സാധുതയുള്ള കരാറില്‍ ഏര്‍പെടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

Keywords:  State government has announced a reward of Rs 2 crore for PR Sreejesh, along with promotion, Thiruvananthapuram, News, Tokyo-Olympics-2021, Compensation, Athletes, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia