കേരളം വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.04.2014)16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്  വോട്ടു ചെയ്യാനായി വ്യാഴാഴ്ച  സംസ്ഥാനം പോളിങ്ങ് ബൂത്തിലേക്ക്. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന വോട്ടെടുപ്പില്‍  20 മണ്ഡലങ്ങളിലായി മൊത്തം 269 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ആകെ രണ്ടരക്കോടിയോളം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്.

ഇവരില്‍ അധികവും സ്ത്രീ വോട്ടര്‍മാര്‍മാരാണ് . 1,25,57,439 സ്ത്രീ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം പത്തനംതിട്ടയാണ്. സംസ്ഥാനത്ത്  20,476 പോളിങ്ങ് ബൂത്തുകള്‍ക്ക് 30,795 ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളാണ്  ക്രമീകരിച്ചിട്ടുള്ളത്. പോളിങ്ങ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിച്ചു.

പ്രശ്‌നസാധ്യതയുളള ബുത്തുകളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നിടത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്രെത്തിയ ഉദ്യോഗസ്ഥര്‍ തമ്മില്‍ ചെറിയ തോതില്‍ ബഹളം ഉണ്ടായി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുളള സൗകര്യം ഒരുക്കിയില്ലെന്നാരോപിച്ചാണ് ബഹളം.

15 സ്ഥാനാര്‍ത്ഥികളില്‍ കുടുതല്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് യുണിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

തിരുവനന്തപുരം,ആറ്റിങ്ങല്‍,പത്തനംതിട്ട,എറണാകുളം,ഇടുക്കി മണ്ഡലങ്ങളിലാണ് രണ്ട് ബാലറ്റ് യുണിറ്റുകള്‍ ഉപയോഗിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 52,000 പോലിസുകാരെ വിന്യസിക്കും. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.37ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്ങ് .
വോട്ടു ചെയ്യാന്‍ ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാണ്. കേരളത്തില്‍ ഐഡന്റിറ്റി കാര്‍ഡില്ലാത്തവര്‍ക്ക് മറ്റു രേഖകള്‍ ഹാജരാക്കി പ്രിസൈഡിംഗ് ഓഫീസറുടെ മുന്നില്‍ വെച്ച് വോട്ടു ചെയ്യാവുന്നതാണ്.

കേരളം  വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്ഓരോ തെരഞ്ഞെടുപ്പ് കഴിയും തോറും പോളിംഗ് ശതമാനം വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തുന്ന പ്രചാരണങ്ങള്‍ ചൊവ്വാഴ്ച വൈകുന്നേരം കലാശക്കൊട്ടോടു കൂടി അവസാനിച്ചു. ബുധനാഴ്ച നിശ്ശബ്ദ പ്രചരണം നടത്തും. സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം ദേശീയ നേതാക്കളെല്ലാം സംസ്ഥാനത്തെത്തിയിരുന്നു.

പ്രധാനമനന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി,
ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി എ കെ ആന്റണി, മുതിര്‍ന്ന ബിജെ പി നേതാവ് എല്‍ കെ അദ്വാനി, ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി, സി പി എം ജനറല്‍ സെക്രട്ടറി  പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദ കാരാട്ട് എന്നീ പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്തെത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ബസ് കാത്തു നില്‍ക്കുന്നതിനിടെ മിന്നലേറ്റ് മകന്‍ മരിച്ചു; മാതാവിന് പരിക്ക്

Keywords:  Thiruvananthapuram, Lok Sabha, Election-2014, Protection, Pathanamthitta, Police, Congress, CPM, BJP, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia