സംസ്ഥാന ക്ഷീര കര്‍ഷക സംഗമം 15 മുതല്‍ വടകരയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.02.2018) സംസ്ഥാന ക്ഷീര കര്‍ഷക സംഗമവും ഡയറി എക്‌സ്‌പോയും ഫെബ്രുവരി 15 മുതല്‍ 17 വരെ വടകര ചോമ്പാല്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ക്ഷീരവികസനമൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ മില്‍മ മേഖലാ യൂണിറ്റുകള്‍, മൃഗസംരക്ഷണ വകുപ്പ്, കെ.എല്‍.ഡി ബോര്‍ഡ്, കേരള ഫീഡ്‌സ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

സംസ്ഥാന ക്ഷീര കര്‍ഷക സംഗമം 15 മുതല്‍ വടകരയില്‍

കേരള ഡയറി എക്‌സ്‌പോ, ക്ഷീര കര്‍ഷക പാര്‍ലമെന്റ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടേയും ശില്‍പശാല, വനിതാ സഹകാരികളുടെ ശില്‍പശാല, ക്ഷീര കര്‍ഷക പ്രതിനിധി സമ്മേളനം, ക്ഷീരസംഘം ജീവനക്കാരുടെ ശില്‍പശാല, ടെക്‌നിക്കല്‍ സെഷന്‍, നാടന്‍ പശുക്കളുടെ പ്രദര്‍ശനം, കന്നുകാലി പ്രദര്‍ശന മത്സരം, വെറ്റിനറി ക്യാമ്പ്, മുഖാമുഖം, ക്ഷേമനിധി അദാലത്ത്, ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലനവും പ്രദര്‍ശനവും, സൗജന്യ നേത്രക്യാന്‍സര്‍ പരിശോധനാ ക്യാമ്പുകള്‍, സാംസ്‌കാരികകലാ സായാഹ്‌നങ്ങള്‍ തുടങ്ങിയവ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

15ന് രാവിലെ ഒന്‍പതിന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തൊഴില്‍എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഡയറി എക്‌സ്‌പോയും എം.കെ. രാഘവന്‍ എം.പി ക്ഷീരകര്‍ഷക ക്ഷേമനിധി അദാലത്തും ഉദ്ഘാടനം ചെയ്യും. 15ന് മാധ്യമ സെമിനാര്‍ രാവിലെ 11ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വനിതാ സഹകാരികളുടെ ശില്‍പശാല ആരോഗ്യസാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.

16ന് രാവിലെ എട്ടിന് ക്ഷീരകര്‍ഷക പാര്‍ലമെന്റ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. മേഖലാ ക്ഷീര സഹകാരി അവാര്‍ഡ് ദാനം സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. രാവിലെ 10ന് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടേയും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടേയും ശില്‍പശാല സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ടെക്‌നിക്കല്‍ സെഷന്‍ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

17ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനവും മാധ്യമ അവാര്‍ഡ് ദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ദാനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. ക്ഷീര സഹകാരി അവാര്‍ഡുകള്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിതരണം ചെയ്യും. ക്ഷീരവികസനമൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.കെ. നാണു എം.എല്‍.എ, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ്, ജോയന്റ് ഡയറക്ടര്‍ (പ്ലാനിംഗ്) ഐസക് കെ. തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Pinarayi vijayan, Award,  State Dairy Farmers' Meeting starts on 15th.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia