പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത് ധന വകുപ്പ് അറിയുന്നില്ല, സംസ്ഥാനം നിര്‍മാണ സ്തംഭനത്തിലേയ്ക്ക്

 


തിരുവനന്തപുരം: ചെയ്തു തീര്‍ത്ത വര്‍ക്കുകളുടെ പണം കഴിഞ്ഞ എട്ടുമാസമായി സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനാല്‍ കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നു. രണ്ടാഴ്ച്ചയായി കരാറുകാര്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നില്ല. ഇപ്പോള്‍ കയ്യില്‍ നിന്ന് കാശു മുടക്കി പാലത്തിന്റെയും റോഡുകളുടെയും പണി നടത്തേണ്ട ഗതികേടിലാണ് ഇവര്‍.

കഴിഞ്ഞ മേയ് മാസത്തിലാണ് അവസാനമായി ബില്ല് പാസാക്കി ധന വകുപ്പ് പണം നല്‍കിയത്. അതിനു ശേഷം നിരവധി തവണ ധനമന്ത്രി കെ.എം. മാണിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച നടത്തിയെങ്കിലും ഖജനാവില്‍ പണമുണ്ടാകുന്ന മുറയ്ക്ക് തരാമെന്നാണ് അറിയിക്കുന്നതെന്ന് കരാറുകാര്‍ പറയുന്നു. ഇപ്രാവശ്യം ബഡ്ജറ്റ് അവതരിപ്പിച്ചപ്പോഴും കുടിശ്ശിക നല്‍കാന്‍ വക കണ്ടെത്തിയിട്ടില്ല.

മത്സര ടെണ്ടറുകളില്‍ കുറഞ്ഞ റേറ്റെഴുതിയ കരാറുകാരന് ടെണ്ടര്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന കരാറുകാര്‍ക്ക് കെട്ടിവച്ച ഏണസ്റ്റ് മണി പോലും കഴിഞ്ഞ നാലുമാസമായി തിരികെ നല്‍കുന്നില്ല. കൊല്ലത്തെ ഫ്‌ലൈ ഓവര്‍ മുതല്‍ സംസ്ഥാനത്ത് നടക്കുന്ന എല്ലാ ചെറുതും വലുതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടെ നില്‍ക്കും. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്ന കാലത്ത് കുടിശ്ശിക പൂര്‍ണമായും നല്‍കിയിരുന്നു.

ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് കേരളത്തിലെ 10,000ത്തോളം വരുന്ന കരാറുകാര്‍. പൊതുമാരാമത്ത് ധനവകുപ്പിനെ അറിയിക്കാതെ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് കരാര്‍ പണികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കാബിനറ്റില്‍ വച്ച് പാസാക്കുകയാണെന്നും ധനവകുപ്പിന് ഇതിന്റെ നീരസമാണെന്നും ആക്ഷേപമുണ്ട്.
പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത് ധന വകുപ്പ് അറിയുന്നില്ല, സംസ്ഥാനം നിര്‍മാണ സ്തംഭനത്തിലേയ്ക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Government, Kerala, Road Work, State construction work will stand still, K.M. Mani, Budget,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia