Criticism | പൊന്ന് വയ്‌ക്കേണ്ടിടത്ത് പൂവെച്ചു; റബര്‍ കര്‍ഷകരെയും സര്‍കാര്‍ ഉദ്യോഗസ്ഥരെയും നിരാശരാക്കി സംസ്ഥാന സര്‍കാര്‍ ബജറ്റ്

 


/ നവോദിത്ത് ബാബു

തിരുവനന്തപുരം: (KVARTHA) പൊന്നു വയ്‌ക്കേണ്ടിടത്ത് പൂവെച്ച് സംസ്ഥാന ബജറ്റില്‍ സര്‍കാര്‍ ഉദ്യോഗസ്ഥരുടെ ഡി എ വര്‍ധനവിലും റബര്‍ കര്‍ഷകരുടെ താങ്ങുവിലയെന്ന മുറവിളിക്ക് മുന്‍പിലും ധനകാര്യ മന്ത്രി തടി തപ്പി. വെറും രണ്ടു ശതമാനം മാത്രമാണ് സര്‍കാര്‍ ഉദ്യോഗസ്ഥരുടെ ഡി എ വര്‍ധിപ്പിച്ചത്. 21 ശതമാനം ഡി എ വര്‍ധിപ്പിക്കേണ്ടിടത്താണ് നാമമാത്രമായ വര്‍ധനവ് അനുവദിച്ചത്. 200 രൂപയെങ്കിലും തറവില ലഭിക്കേണ്ടിടത്താണ് വെറും പത്തുരൂപ വര്‍ധിപ്പിച്ച് റബര്‍ കര്‍ഷകരുടെ രോഷം ശമിപ്പിക്കാന്‍ ശ്രമിച്ചത്.

Criticism | പൊന്ന് വയ്‌ക്കേണ്ടിടത്ത് പൂവെച്ചു; റബര്‍ കര്‍ഷകരെയും സര്‍കാര്‍ ഉദ്യോഗസ്ഥരെയും നിരാശരാക്കി സംസ്ഥാന സര്‍കാര്‍ ബജറ്റ്

സംസ്ഥാനത്ത് മലയോര കര്‍ഷകര്‍ക്ക് ആശ്വാസകരമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ബജറ്റാണ് കബളിപ്പിക്കല്‍ നാടകമായി അരങ്ങേറിയത്. ഇതോടെ റബറിന്റെ താങ്ങുവില 200 രൂപയിലെത്തുന്ന പ്രതീക്ഷയും അസ്ഥാനത്തായി. കേരളാ കോണ്‍ഗ്രസ് എമും ക്രൈസ്തവ സഭകളും കര്‍ഷക സംഘടനകളും അടക്കം മുന്നോട്ട് വെച്ച ആവശ്യമാണ് അംഗീകരിക്കപ്പെടാതെ പോയത്.

180 രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ റബറിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ 170 രൂപയാണ് കിലോയ്ക്ക് റബറിന്റെ താങ്ങുവില. നേരിയ വര്‍ധനവാണ് സംസ്ഥാനം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. താങ്ങുവില 200 എങ്കിലും ആക്കി ഉയര്‍ത്തണമെന്നായിരുന്നു പല കോണുകളില്‍ നിന്നായി ആവശ്യം ഉയര്‍ന്നത്. 200 ആക്കിയില്ലെങ്കിലും 180 രൂപയാക്കി വര്‍ധിപ്പിച്ച സര്‍കാര്‍ നടപടി, ധന പ്രതിസന്ധിയുടെ സാഹചര്യത്തിലുള്ള പരമാവധി സഹായമായി ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര കര്‍ഷക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഈ തീരുമാനം ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം.

കാര്‍ഷിക മേഖലയ്ക്ക് ആകെ 1698 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. നാളികേരം വികസനത്തിന് 65 കോടി രൂപയും സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് 4.6 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ രണ്ടു കോടി രൂപയും, കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാന്‍ 36 കോടിയും, ക്ഷീര വികസനത്തിന് 150.25 കോടി രൂപയും, മൃഗ പരിപാലനത്തിന് 535.9 കോടി രൂപയും, വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78 കോടി രൂപയും അനുവദിച്ചു. കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടിയും, ഉള്‍നാടന്‍ മത്സ്യ ബന്ധന മേഖലയ്ക്ക് 80 കോടി രൂപയും, നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

Criticism | പൊന്ന് വയ്‌ക്കേണ്ടിടത്ത് പൂവെച്ചു; റബര്‍ കര്‍ഷകരെയും സര്‍കാര്‍ ഉദ്യോഗസ്ഥരെയും നിരാശരാക്കി സംസ്ഥാന സര്‍കാര്‍ ബജറ്റ്

Keywords: News, Kerala, Budget, Rubber, Govt Employees, Farmers, State budget leaves rubber farmers and government employees disappointed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia