സ്റ്റാര്‍ട്ടപ് വില്ലേജിലെ 9 കമ്പനികള്‍ നാസ്കോം പ്രോഗ്രാമിന്റെ രണ്ടാംഘട്ടത്തിലേക്ക്
Jul 2, 2013, 17:00 IST
കൊച്ചി: ഐ.ടി. വാണിജ്യസംഘടനയായ നാസ്കോമിന്റെ 10,000 സാങ്കേതിക സ്റ്റാര്‍ട്ടപുകളെ പിന്തുണയ്ക്കാനുള്ള പരിപാടിയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പു പ്രക്രിയയിലേക്ക് കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജിലെ ഒമ്പത് കമ്പനികള്‍ തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടെലികോം ടെക്നോളജി ഇന്കുബേറ്ററുകളായ ഡിസൈഡ്ക്വിക്ക്, ഐട്രാവലര്, ഫിനാഹബ്, ടാഗ് എന്പിന്, ടൂട്ടി ഫ്രൂട്ടി ഇന്ററാക്ടീവ്, ഫോര്‍ത്ത് ആംബിറ്റ്, എസ്മകോണ് ടെക്നോളജീസ്, സെനാക്ട്, ലോസിന്റേഴ്സ് ലാബ്സ് എന്നീ കമ്പനികളാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഉള്‍പെട്ടിരിക്കുന്നത്. നാസ്കോമിന്റെ പരിപാടിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇവയ്ക്ക് വ്യാപാരസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി സാമ്പത്തിക സഹായത്തിനൊപ്പം പണിയിടം, നെറ്റ്വര്‍ക്കിംഗിനുള്ള സൗകര്യം ഉള്‍പെടെ ഒട്ടേറെ സേവനങ്ങളും ഉല്പന്നങ്ങളും ലഭ്യമാകും.
ഉയര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് ലോകനിലവാരത്തിലുള്ള പിന്തുണ ഉറപ്പാക്കാനുള്ള നാസ്കോമിന്റെ '10,000 സ്റ്റാര്‍ട്ടപ്സ്' എന്ന ഈ സംരംഭം, ആഗോള ടെലികമ്യൂണേക്കഷന് രംഗത്ത് മികച്ച സംഭാവനകള്‍ നല്കാന് കഴിയുന്ന കോളജു കാമ്പസുകളില്‍ നിന്നുള്ള 1,000 പ്രൊഡക്ട് സ്റ്റാര്‍ട്ടപുകളെ അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്‍കുബേറ്റ് ചെയ്യുകയെന്ന സ്റ്റാര്‍ട്ടപ് വില്ലേജിന്റെ ലക്ഷ്യത്തിനു ശക്തിപകരുന്ന ഒന്നാണ്.
മൈക്രോസോഫ്റ്റ്, 91 സ്പ്രിംഗ്ബോര്‍ഡ്, ടിലാബ്സ് തുടങ്ങിയ ലോകത്തെ മികച്ച ഇന്‍കുബേറ്ററുകള്‍ക്കും ആക്സിലറേറ്ററുകള്‍ക്കും ഇന്ത്യയിലെ മികച്ച എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ നെറ്റ്വര്‍ക്കുകള്‍ക്കും പങ്കാളിത്തമുള്ള പരിപാടിയിലേക്ക് ലഭിച്ച 4000 അപേക്ഷകളില്‍ നിന്ന് എട്ടു ശതമാനം കമ്പനികള്‍ മാത്രമാണ് രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിജയിച്ച ഈ ഒമ്പത് യുവ സംരംഭകര്‍ക്ക് രണ്ടാംഘട്ടത്തില്കൂടി വിജയിക്കുകയാണെങ്കില്‍ മൂലധനം, വിദഗ്ദ്ധോപദേശം, എയ്ഞ്ചല്‍ ഫണ്ടിംഗ്, ഉന്നത നിലവാരമുള്ള ഓഫീസ് സൗകര്യം, സമാനമായ മറ്റ് സ്റ്റാര്‍ട്ടപ്പുകളുമായുള്ള ബന്ധിപ്പിക്കല്‍ തുടങ്ങിയവയും ഗൂഗിള്‍, ആമസോണ്‍, സൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള 25000 ഡോളറോളം വിലപിടിപ്പുള്ള മൂല്യവര്‍ധിത സേവനങ്ങളുടെ സ്റ്റാര്‍ട്ടപ് കിറ്റും ലഭ്യമാകും.
ഷമീര്‍ താഹ സ്ഥാപിച്ച ഡിസൈഡ്ക്വിക്ക്, ജനങ്ങള്‍ക്ക് ഒരു ഉല്പന്നത്തിന്മേല് തീരുമാനമെടുക്കാന്‍ പെട്ടെന്നു സഹായകമാകുന്ന വിവരവിശകലന സംവിധാനമാണ്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ട്രാവല്‍ ഏജന്റുമാര്‍ക്കും വേണ്ടിയുള്ള ഇആര്‍പി പ്ലാറ്റ്ഫോമാണ് ഷിജു രാധാകൃഷ്ണന് വികസിപ്പിച്ച ഐട്രാവലര്. ഓഹരിവിപണിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഉപഭോക്താക്കളുമായുള്ള ആശയവിനിമയം ഒറ്റ പ്ലാറ്റ്ഫോമിലൂടെ നടത്താനാകുന്ന വെബ് അധിഷ്ഠിത ഉപഭോക്തൃ കാര്യനിര്‍വ്വഹണ സ്ഥലമാണ് അജിത് കെ. ജോര്‍ജ് സ്ഥാപിച്ച ഫിനാഹബ്.
സിദ്ധാര്‍ഥ് ഗുപ്തയുടെ ടാഗ്എന്പിന് എല്ലാ വ്യാപാരികള്‍ക്കും ഒറ്റ പ്ലാറ്റ്ഫോമില്‍ ലോയല്‍റ്റി പ്രോഗ്രാം സേവനമായി ലഭ്യമാക്കുന്നു. അജീഷ് ജി ഹബീബ് സ്ഥാപിച്ച ട്യൂട്ടി ഫ്രൂട്ടി ഇന്ററാക്ടീവ്, ക്രോസ് പ്ലാറ്റ്ഫോം ഗയിം ഡവലപ്മെന്റാണ് വാഗ്ദാനം ചെയ്യുന്നത്. റൂബി പീതാംബരന് തുടങ്ങിയ ഫോര്‍ത്ത് ആംബിറ്റ് പാഠ്യപരവും തൊഴില്‍പരവുമായ നെറ്റ്വര്ക്കിംഗ് സൈറ്റാണ്. ശ്രീകേഷ് പൈ സ്ഥാപിച്ച എസ്മാകോണ് ടെക്നോളജീസ് വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതീക് ജെയ്നിന്റെ സെനാക്ട്, സ്വകാര്യ വീഡിയോകള്‍ക്കായി വിവിധ തരത്തിലുള്ള മൊബൈല്‍, ടാബ്ലെറ്റ് സംവിധാനങ്ങളാണ് വികസിപ്പിക്കുന്നത്. പുതിയൊരു തിരയല്‍ സങ്കേതത്തിനായാണ് നിതിന്‍ എസ് സ്ഥാപിച്ച ലോസിന്റേഴ്സ് ലാബ് പ്രവര്‍ത്തിക്കുന്നത്.
Keywords: Startup Village, Program, Launching, IT trade body Nasscom, Technology, India, Kerala, Smacon Technologies, Work space, Products, Business, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.