ബാങ്കോക്കിലേയ്ക്ക് 300 നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

 


തിരുവനന്തപുരം: ബാങ്കോക്കിലേയ്ക്ക്  300 നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തമിഴ്‌നാട് രാമനാഥപുരത്തെ  അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ആമകടത്ത് പിടികൂടിയത്. ബാങ്കോക്കിലേക്കാണ് കോടിക്കണക്കിന് വിലവരുന്ന 
ആമകളെ കടത്താന്‍ പദ്ധതിയിട്ടതെന്ന് അബ്ദുല്‍ റഹ്മാന്‍ കസ്റ്റംസിന് മൊഴി നല്‍കി. ബാങ്കോക്കിലെ കള്ളക്കടത്ത് സംഘങ്ങളാണ് നക്ഷത്ര ആമകളെ വന്‍തോതില്‍ ഇന്ത്യയില്‍ നിന്നും കടത്തുന്നത്.

ഇന്ത്യയിലും ശ്രീലങ്കയിലുമാണ്  നക്ഷത്ര ആമകളെ കണ്ടുവരുന്നത്. അനധികൃത മൃഗകടത്തു വിപണിയില്‍ നക്ഷത്ര ആമകള്‍ക്ക് പ്രിയമേറെയാണ്. ഓമന മൃഗമായി വളര്‍ത്തുവാനും ഇവയുടെ ഇറച്ചിക്ക് ഔഷധ ഗുണമുണ്ടെന്ന അന്ധവിശ്വാസവുമാണ് നക്ഷത്ര ആമകളെ വേട്ടയാടി കടത്തുന്നത്.

ബാങ്കോക്കിലേയ്ക്ക്  300 നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍നക്ഷത്രാകൃതിയിലുള്ള രൂപഘടന കൊണ്ട് മനോഹരമാണ് ഇതിന്റെ പുറംതോട്. സസ്യജാലങ്ങള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം.പുല്ലില്‍ മേഞ്ഞ് നടക്കാനാണ് ഇവയ്ക്കിഷ്ടം. ഈ ആമയ്ക്ക് 30 മുതല്‍ 80 വര്‍ഷങ്ങള്‍ വരെ ആയുസ്സുണ്ട്. വന്‍തോതില്‍ വേട്ടയാടപ്പെടുന്നതിനാല്‍ സംരക്ഷിത ജീവിയാണ്  നക്ഷത്ര ആമ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Thiruvananthapuram, Kerala, Arrest, Airport, India, Export, Sri Lanka, Star tortoises seized at airport; one arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia