Shortage | ജീവനക്കാരുടെ കുറവ് കണ്ണൂർ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നുവെന്ന് മേയർ

 
Kannur Corporation Council Meeting
Kannur Corporation Council Meeting

Photo: Arranged

● പുതിയ ജീവനക്കാർക്ക് കാര്യങ്ങൾ പഠിക്കാൻ കാലതാമസം എടുക്കുന്നു.
● ഇത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു.
● ഫയലുകളിൽ യഥാസമയം നടപടി സ്വീകരിക്കാൻ സാധിക്കുന്നില്ല.

കണ്ണൂർ: (KVARTHA) കോർപ്പറേഷനിലെ വിവിധ തസ്തികകളിൽ ജീവനക്കാരില്ലാത്തത് കോർപ്പറേഷന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ കൗൺസിൽ യോഗത്തിൽ അറിയിച്ചു. എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവും സ്ഥലം മാറ്റവും മൂലം പദ്ധതി പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നു. ജീവനക്കാരെ സ്ഥലം മാറ്റുമ്പോൾ പകരം ആളുകളെ നിയമിക്കുന്നില്ല. 

ഒഴിവുകൾ നികത്തുന്നതിന് നിരന്തരം ആവശ്യപ്പെട്ടാൽ കോർപ്പറേഷന്റെ പ്രവർത്തനങ്ങളിൽ പരിചയമില്ലാത്ത പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ഇവർ കാര്യങ്ങൾ പഠിച്ചെടുക്കുന്നതിന് കാലതാമസം എടുക്കുന്നത് കാരണം നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർധിക്കുന്നു. ഫയലുകളിൽ യഥാസമയം നടപടി സ്വീകരിക്കാൻ സാധിക്കുന്നില്ലെന്നും മേയർ കൂട്ടിച്ചേർത്തു.

അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം, സൗത്ത് ബസാർ വ്യാപാര സമുച്ചയം, തുടങ്ങിയ പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കുന്നതിനും തീരുമാനമായി. ചെലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട അജണ്ട ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ച് അടുത്ത കൗൺസിലിൽ അവതരിപ്പിക്കുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ രാഗേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, മുൻ മേയർ ടി.ഒ. മോഹനൻ, കെ.പി. അബ്ദുൽ റസാഖ്, കുക്കിരി രാജേഷ്, സാബിറ ടീച്ചർ, സുകന്യ ടീച്ചർ, ടി. രവീന്ദ്രൻ, കെ. പ്രദീപൻ, പി.പി. വത്സലൻ, വി.കെ ഷൈജു എന്നിവർ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക. വാർത്ത ഷെയർ ചെയ്യുക.

Kannur Corporation is facing a staff shortage, particularly in the engineering department, which is hampering its operations. The Mayor has stated that the lack of staff is causing delays in project implementation and increasing the workload on existing employees.

#KannurCorporation, #StaffShortage, #KeralaLocalBody, #CivicIssues, #Administration, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia