എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഏപ്രില്‍ 24ന്

 


തിരുവനന്തപുരം(www.kvartha.com 12.04.2014) ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഏപ്രില്‍ 24 ന് നടക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച അവസാനിക്കും. ഞായറാഴ്ച വെരിഫിക്കേന്‍ ദിവസമായിരിക്കുമെന്ന് പരീക്ഷാ സെക്രട്ടറി ജോണ്‍സ് വി ജോണ്‍ അറിയിച്ചു.

സംസ്ഥാനത്തെ 54 കേന്ദ്രങ്ങളില്‍ നടന്ന മൂല്യനിര്‍ണയത്തിന് ഒമ്പതര കോടിരൂപയാണ് ചിലവായത്. മൂല്യനിര്‍ണയം നടത്തിയ അദ്ധ്യാപകര്‍ക്കുള്ള ശമ്പളം ക്യാമ്പുകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജോണ്‍സ് വി ജോണ്‍സ് പറഞ്ഞു. 4,64,310 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് 29നാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ഇത്തവണയും റെക്കോഡ് വേഗത്തില്‍ ഫലം പുറത്തുവിടാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഏപ്രില്‍ 24ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 
Keywords : Kerala, Education, SSLC Exam, Results, Published on April, S.S.L.C result will be published on April 24
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia