SWISS-TOWER 24/07/2023

എസ്.എസ്.എല്‍.സി ഫലം ബുധനാഴ്ച

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 15.04.2014) എസ്.എസ്.എല്‍.സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഇതോടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വേഗത്തിലാണ് ഫലം പുറത്തുവരുന്നത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി അബ്ദുർ റബ്ബാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷ പൂര്‍ത്തിയായി 25 ദിവസത്തിനുള്ളിലാണ് ഫലം പുറത്തുവിടുന്നത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഫലം ഏപ്രില്‍ 24ന് പുറത്തുവിട്ടാല്‍ മതിയെന്ന് പരീക്ഷാ അധികൃതര്‍ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളെല്ലാം തന്നെ സുരക്ഷിതമായി പൂര്‍ത്തിയായതോടെ ഏപ്രില്‍ 16ന് തന്നെ റിസല്‍ട്ട് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

എസ്.എസ്.എല്‍.സി ഫലം ബുധനാഴ്ച
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24നാണ് എസ്.എസ്.എല്‍.സി വിധി നിര്‍ണയം പുറത്തുവന്നത്. ഇത്തവണ മൂല്യനിര്‍ണയത്തിനും അധ്യാപകരുട മൂല്യനിര്‍ണയ അലവന്‍സുകളുമായി ബന്ധപ്പെട്ട് ഏകദേശം 9.5 കോടിയോളം രൂപയാണ് ചിലവായത്. 54 കേന്ദ്രങ്ങളിലായാണ് പരീക്ഷാ മൂല്യനിര്‍ണയം നടന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, SSLC Exam Result, Announce on Wednesday 2014,Education Minister, Abdul Rabb, SSLC result on Wednesday

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia