SSLC Result | എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69
May 8, 2024, 15:22 IST
തിരുവനന്തപുരം: (KVARTHA) എസ് എസ് എല്‍ സി / ടി എച് എസ് എല്‍ സി / എ എച് എസ് എല്‍ സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു. എസ് എസ് എല്‍ സി പരീക്ഷയുടെ വിജയശതമാനം 99.69 ആണ്. 99.7% ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.01 ശതമാനം കുറവ്.
വൈകിട്ട് നാലുമണിയോടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലം വെബ് സൈറ്റുകളില്‍ ലഭ്യമാകും. 4,27,105 വിദ്യാര്‍ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 7977 വിദ്യാര്‍ഥികള്‍ കൂടുതലാണ്.
വിജയ ശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയില്‍ 99.08. വിജയം കുറഞ്ഞ വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ 99%. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് 4934. കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സെന്ററും മലപ്പുറത്താണ് , പികെഎംഎം എച് എസ് എസ് എടരിക്കോട് (2085 വിദ്യാര്‍ഥികള്‍).
ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് ഓരോ ആള്‍ വീതം പരീക്ഷ എഴുതിയ എറണാകുളം രണ്ടാര്‍ക്കര എച് എം എച് എസ് എസ്, തിരുവല്ല കുറ്റൂര്‍ ഗവ.എച് എസ് എസ്, പത്തനംതിട്ട ഇടനാട് എന്‍ എസ് എസ് എച് എസ് എസ്, കണ്ണൂര്‍ തലശ്ശേരി ഹസ്സന്‍ ഹാജി ഫൗന്‍ഡേഷന്‍ ഇന്റര്‍നാഷനല്‍ എച് എസ്, മൂവാറ്റുപുഴ ശിവന്‍കുന്ന് ഗവ. എച് എസ് എസ്. മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയ സ്‌കൂളുകള്‍ : സര്‍കാര്‍ 892, എയ്ഡഡ് 1139, അണ്‍ എയ്ഡഡ് 443.
പുനര്‍ മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോടോ കോപി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഒമ്പത് മുതല്‍ 15 വരെ ഓണ്‍ലൈന്‍ ആയി നല്‍കാം. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികളുടെ സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ ആറു വരെ നടക്കും. ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ടിഫികറ്റ് ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോകറില്‍ ലഭിക്കും.
* എസ് എസ് എല്‍ സി പ്രൈവറ്റ് പുതിയ സ്‌കീമില്‍ 94 പേര്‍ പരീക്ഷ എഴുതിയതില്‍ 66 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 70.21.
* എസ് എസ് എല്‍ സി പ്രൈവറ്റ് പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 24 പേരില്‍ 14 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 58.33.
* ഗള്‍ഫ് മേഖലയില്‍ 7 കേന്ദ്രങ്ങളിലായി 533 പേര്‍ പരീക്ഷ എഴുതിയതില്‍ 516 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 96.81.
* ഗള്‍ഫ് മേഖലയില്‍ 100% വിജയം നേടിയ കേന്ദ്രങ്ങള്‍ ദ് മോഡല്‍ സ്‌കൂള്‍ അബൂദബി, ദ് ഇന്‍ഡ്യന്‍ സ്‌കൂള്‍ ഫുജൈറ, ദ് ഇന്‍ഡ്യന്‍ മോഡല്‍ സ്‌കൂള്‍, ശാര്‍ജ.
* ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 285 പേര്‍ പരീക്ഷ എഴുതിയതില്‍ 277 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 97.19.
* ലക്ഷദ്വീപില്‍ ആറ് സ്‌കൂളുകള്‍ 100% വിജയം നേടി.
* 47 കേന്ദ്രങ്ങളിലായി 2944 പേര്‍ ടി എച് എസ് എല്‍ സി പരീക്ഷ എഴുതിയതില്‍ 2938 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയ ശതമാനം 99.8. 534 പേര്‍ക്ക് ഫുള്‍ എ പ്ലസ്.
* എസ് എസ് എല്‍ സി എച് ഐ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 224 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 100. ഫുള്‍ എ പ്ലസ് 48.
* ടി എച് എസ് എല്‍ സി(ശ്രവണ പരിമിതി) വിഭാഗത്തില്‍ പരീക്ഷ എഴുതിയ എട്ടു പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
* ചെറുതുരുത്തി കേരള കലാമണ്ഡലം ആര്‍ട് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ എച് എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 60ല്‍ 59 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 98.33. ഫുള്‍ എ പ്ലസ് 1.
www.prd.kerala(dot)gov(dot)in,
വൈകിട്ട് നാലുമണിയോടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലം വെബ് സൈറ്റുകളില്‍ ലഭ്യമാകും. 4,27,105 വിദ്യാര്‍ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 7977 വിദ്യാര്‍ഥികള്‍ കൂടുതലാണ്.
കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2970 കേന്ദ്രങ്ങളിലായി 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 7183 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിജയ ശതമാനം ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയ്ക്ക് 99.92. പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് 100% വിജയം.
വിജയ ശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയില്‍ 99.08. വിജയം കുറഞ്ഞ വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ 99%. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് 4934. കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സെന്ററും മലപ്പുറത്താണ് , പികെഎംഎം എച് എസ് എസ് എടരിക്കോട് (2085 വിദ്യാര്‍ഥികള്‍).
ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് ഓരോ ആള്‍ വീതം പരീക്ഷ എഴുതിയ എറണാകുളം രണ്ടാര്‍ക്കര എച് എം എച് എസ് എസ്, തിരുവല്ല കുറ്റൂര്‍ ഗവ.എച് എസ് എസ്, പത്തനംതിട്ട ഇടനാട് എന്‍ എസ് എസ് എച് എസ് എസ്, കണ്ണൂര്‍ തലശ്ശേരി ഹസ്സന്‍ ഹാജി ഫൗന്‍ഡേഷന്‍ ഇന്റര്‍നാഷനല്‍ എച് എസ്, മൂവാറ്റുപുഴ ശിവന്‍കുന്ന് ഗവ. എച് എസ് എസ്. മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയ സ്‌കൂളുകള്‍ : സര്‍കാര്‍ 892, എയ്ഡഡ് 1139, അണ്‍ എയ്ഡഡ് 443.
പുനര്‍ മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോടോ കോപി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഒമ്പത് മുതല്‍ 15 വരെ ഓണ്‍ലൈന്‍ ആയി നല്‍കാം. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികളുടെ സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ ആറു വരെ നടക്കും. ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ടിഫികറ്റ് ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോകറില്‍ ലഭിക്കും.
* എസ് എസ് എല്‍ സി പ്രൈവറ്റ് പുതിയ സ്‌കീമില്‍ 94 പേര്‍ പരീക്ഷ എഴുതിയതില്‍ 66 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 70.21.
* എസ് എസ് എല്‍ സി പ്രൈവറ്റ് പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 24 പേരില്‍ 14 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 58.33.
* ഗള്‍ഫ് മേഖലയില്‍ 7 കേന്ദ്രങ്ങളിലായി 533 പേര്‍ പരീക്ഷ എഴുതിയതില്‍ 516 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 96.81.
* ഗള്‍ഫ് മേഖലയില്‍ 100% വിജയം നേടിയ കേന്ദ്രങ്ങള്‍ ദ് മോഡല്‍ സ്‌കൂള്‍ അബൂദബി, ദ് ഇന്‍ഡ്യന്‍ സ്‌കൂള്‍ ഫുജൈറ, ദ് ഇന്‍ഡ്യന്‍ മോഡല്‍ സ്‌കൂള്‍, ശാര്‍ജ.
* ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 285 പേര്‍ പരീക്ഷ എഴുതിയതില്‍ 277 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 97.19.
* ലക്ഷദ്വീപില്‍ ആറ് സ്‌കൂളുകള്‍ 100% വിജയം നേടി.
* 47 കേന്ദ്രങ്ങളിലായി 2944 പേര്‍ ടി എച് എസ് എല്‍ സി പരീക്ഷ എഴുതിയതില്‍ 2938 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയ ശതമാനം 99.8. 534 പേര്‍ക്ക് ഫുള്‍ എ പ്ലസ്.
* എസ് എസ് എല്‍ സി എച് ഐ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 224 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 100. ഫുള്‍ എ പ്ലസ് 48.
* ടി എച് എസ് എല്‍ സി(ശ്രവണ പരിമിതി) വിഭാഗത്തില്‍ പരീക്ഷ എഴുതിയ എട്ടു പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
* ചെറുതുരുത്തി കേരള കലാമണ്ഡലം ആര്‍ട് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ എച് എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 60ല്‍ 59 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 98.33. ഫുള്‍ എ പ്ലസ് 1.
ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍
www(dot)result(dot)kerala(dot)gov(dot)in,
www(dot)sslcexam(dot)kerala(dot)gov.in,
www.results.kite.kerala.gov(dot)in,
www(dot)pareekshabhavan.kerala(dot)gov(dot)in
PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
Keywords: SSLC Result Announced, Thiruvananthapuram, News, SSLC Result Announced, Education, Students, Minister, V Sivankutty, Press Meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.