Event | എസ്എസ്എഫ് സാഹിത്യോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും; കാന്തപുരം ഉദ്ഘാടനം ചെയ്യും

 
SSF Sahityotsavam inauguration by Vishwas Patil in Manjeri

Photo: Supplied

'ജീവിതം' എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള ഈ സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം മറാഠി എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ വിശ്വാസ് പാട്ടീൽ നിർവഹിച്ചു.

മഞ്ചേരി: (KVARTHA) എസ്എസ്എഫ് 31-ാമത് കേരള സാഹിത്യോത്സവിന് സെപ്തംബർ ഒന്ന്  ഞായറഴ്ച വൈകിട്ട് നാലിന് തിരശ്ശീല വീഴും. സംസ്ഥാനത്തെ വിവിധ ജില്ലകളിലും നീലഗിരിയിൽ നിന്നുമായി 1946 മത്സരാര്ഥികൾ പങ്കെടുക്കുന്ന ഈ സാഹിത്യോത്സവത്തിൽ 170-ലധികം കലാ-സാംസ്കാരിക മത്സരങ്ങൾ അരങ്ങേറി.

'ജീവിതം' എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള ഈ സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം മറാഠി എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ വിശ്വാസ് പാട്ടീൽ നിർവഹിച്ചു. എസ്എസ്എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ അഹ്‌സനി അധ്യക്ഷത വഹിച്ചു. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, കെ പി രാമനുണ്ണി, മജീദ് കക്കാട്, മുസ്തഫ കോഡൂർ, ജാബിർ പി നെരോത്ത് എന്നിവർ സംസാരിച്ചു. സയ്യിദ് അലി ബാഫഖി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, ജി അബൂബക്കർ, സി ആർ കെ മുഹമ്മദ്, എസ് ജോസഫ് എന്നിവർ സംബന്ധിച്ചു.

SSF Sahityotsavam inauguration by Vishwas Patil in Manjeri

ഞായർ  വൈകിട്ട് നാലിന് നടക്കുന്ന സാഹിത്യോത്സവ് സമാപന സംഗമം ഇന്ത്യൻ ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, മഞ്ഞപ്പറ്റ ഹംസ മുസ് ലിയാർ, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, സി പി ഉബൈദുല്ല സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ എന്നിവർ പങ്കെടുക്കും.

ശനിയാഴ്ച നടന്ന വിവിധ സെഷനുകളിൽ പി സുരേന്ദ്രൻ, വീരാൻകുട്ടി, എസ് ജോസഫ്, കെ പി രാമനുണ്ണി, ഡോ. കെഎം അനില്‍ സംസാരിച്ചു. ഞായറഴ്ച നടക്കുന്ന വിവിധ സെഷനുകളിൽ ആലങ്കോട് ലീലാകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ദാമോദർ പ്രസാദ്, മജീദ് സെയ്ദ്, കെ നുഐമാൻ, മുസ്തഫ പി എറയ്ക്കൽ, എന്‍ ബി സിദ്ദീഖ് ബുഖാരി, മിദ് ലാജ് തച്ചംപൊയിൽ, മുഹമ്മദ് ബി കടയ്ക്കൽ എന്നിവർ സംസാരിക്കും.

വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ലഭിക്കുന്ന പുസ്തകലോകം, ഉന്നത പഠന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി എജ്യൂസൈന്‍ പവലിയന്‍ എന്നിവ സാഹിത്യോത്സവ് നഗരിയിൽ സംവിധാനിച്ചിട്ടുണ്ട്.
വിവിധ ക്യാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികള്‍ക്കായി സാഹിത്യ പരിശീലന ക്യാമ്പ് സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia