ശ്രുതിയുടെ മരണം: വായ്പ നിഷേധിച്ച ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു

 


ശ്രുതിയുടെ മരണം: വായ്പ നിഷേധിച്ച ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു
കോട്ടയം: വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പഠനം മുടങ്ങിയതിനാല്‍ കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തിന്റെ മകള്‍ ശ്രുതി(20) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിനെതിരെയാണ് കേരളത്തിലൂടനീളം എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ആന്ധ്രയില്‍ നഴ്‌സിംഗ് കോഴ്‌സിന് പഠിക്കുന്ന ശ്രുതി ഒന്നാം വര്‍ഷ പരീക്ഷ 82 ശതമാനം മാര്‍ക്കോടെ ഡിസ്റ്റിക്ഷനിലാണ് പാസായത്. കോഴ്‌സിന് ചേരുന്നതിന് മുമ്പ് തന്നെ മൂന്ന് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയ്ക്കായി കുടമാളൂര്‍ പുളിഞ്ചുവട്ടിലെ എച്ച്.ഡി.എഫ്.സി ബാങ്കില്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, വായ്പ നല്‍കാത ബാങ്ക് കൈമലര്‍ത്തി. ഇതോടെ വീട്ടില്‍ ഉണ്ടായിരുന്ന കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പിതാവ് ശ്രീകാന്ത് കുമാരനല്ലൂര്‍ ദേവിവിലാസം സ്‌കൂളിലെ ബസ് െ്രെഡവറും അമ്മ ബിന്ദു കോട്ടയത്തെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. മൂന്ന് ലക്ഷം വായ്പ എടുക്കാനാണ് ശ്രുതി ബാങ്ക് മാനേജറെ സമീപിച്ചത്. അപേക്ഷ പരിശോധിച്ച മാനേജര്‍ അമ്മ ബിന്ദുവിന്റെ പേരില്‍ ലോര്‍ഡ്കൃഷ്ണ ബാങ്കില്‍നിന്ന് പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതി പ്രകാരം എടുത്ത വായ്പയുടെ കുടിശ്ശികയുള്ളതായി കണ്ടെത്തി. ഈ ഇനത്തില്‍ നല്‍കാനുള്ള 30,000 രൂപ അടച്ച് വായ്പ തിര്‍ത്താല്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്ന് അറിയിക്കുകയായിരുന്നു. പലരില്‍നിന്ന് കടംവാങ്ങിയാണ് പഴയ വായ്പ അടച്ചത്. തുടര്‍ന്ന് ബാങ്കിലെത്തിയപ്പോള്‍ വായ്പ നല്‍കാന്‍ കഴിയില്ലെന്ന് മാനേജര്‍ അറിയിച്ചു.

കോളജില്‍ ഫീസ് അടച്ചില്ലെങ്കില്‍ പുറത്താകുമെന്ന അന്ത്യശാസനം ലഭിച്ചപ്പോള്‍ പിതാവ് ശ്രീകാന്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷ നല്‍കിയെങ്കിലും ഇത് ചുവപ്പ് നാടയില്‍ കൂടുങ്ങുകയായിരുന്നു. വിദ്യാഭ്യാസ വായ്പയ്ക്ക് മറ്റ് നിബന്ധനകളൊന്നും പാടില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചെങ്കിലും ഇതൊന്നും ബാങ്ക് അധികൃതര്‍ പാലിച്ചില്ല. ശ്രുതിയുടെ മരണത്തിന് ഉത്തരവാദികളായ ബാങ്ക് അധികൃതര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐയും കെ.എസ്.യുവും സമര രംഗത്തിറങ്ങിയിരിക്കുന്നത്.

Keywords:  Kottayam, Kerala, Death, Nurse, Student, Protest, Bank


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia