Legal Notice | എഐ കാമറ വിവാദം; പ്രതിപക്ഷ നേതാവ് വി ഡി സതീശന് വകീല്‍ നോടീസയച്ച് എസ്ആര്‍ഐടി
May 14, 2023, 17:46 IST
തിരുവനന്തപുരം: (www. kvartha.com) അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി, എഐ കാമറ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വകീല്‍ നോടീസയച്ച് എസ്ആര്‍ഐടി കംപനി. എഐ കാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും സതീശന്‍ പറഞ്ഞു.
വിഷയത്തില്‍ തെളിവുകള്‍ സഹിതം മറുപടി നല്‍കുമെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. തുടര്‍ച്ചയായി വി ഡി സതീശനും രമേശ് ചെന്നിത്തലയും എഐ കാമറ വിവാദമുയര്‍ത്തി സര്‍കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോഴും മുഖ്യമന്ത്രി മൗനം പാലിച്ചിരുന്നു.
തുടര്‍ന്ന് വിവാദങ്ങളാരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞത്. വിവാദങ്ങളില്‍ കുബുദ്ധികളോട് മറുപടി പറയേണ്ട കാര്യമില്ലെന്നും ജനങ്ങളോട് മാത്രം മറുപടി പറയാനാണ് സര്‍കാരിന് ബാധ്യതയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ട്രോയിസ് കംപനിയില്‍ നിന്ന് തന്നെ സാധങ്ങള്‍ വാങ്ങണമെന്ന് കരാറുണ്ടാക്കിയെന്നും പ്രസാദിയോയാണ് ഈ കരാറുണ്ടാക്കിയതെന്നും വിഡി സതീശന്‍ ആരോപിച്ചിരുന്നു. കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പെടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്. അതുതന്നെ യഥാര്‍ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്.
എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
Keywords: News, Kerala-News, Kerala, News-Malayalam, Camera, VD Satheesan, SRIT, Company, SRIT company issued legal notice to VD Satheesan over AI Camera controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.