Stroke | താന്‍ പക്ഷാഘാതം വന്ന് ആശുപത്രിയിലായിരുന്നുവെന്ന് വ്യക്തമാക്കി ശ്രീകുമാരന്‍ തമ്പി; 'തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അത്യാപത്ത് ഒഴിവായി'

 
Sri Kumaran Thampi Suffers Stroke, Hospitalized at KIMS Health
Watermark

Photo Credit: Facebook / Sreekumaran Thampi

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നിര്‍ദേശിച്ചിരിക്കുന്നത് ഒരുമാസത്തെ വിശ്രമം
● സഹോദരിയെപോലെ കരുതിയിരുന്ന കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ പോലും പ്രതികരിക്കാന്‍ കഴിയാത്തതില്‍ സങ്കടം 

തിരുവനന്തപുരം: (KVARTHA) തനിക്ക് പക്ഷാഘാതമുണ്ടായെന്ന വിവരം പൊതു സമൂഹത്തെ അറിയിച്ച് കവിയും ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയോളം കിംസ് ഹെല്‍ത്ത് ഐസിയൂവില്‍ ചികിത്സയിലായിരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. 

Aster mims 04/11/2022

തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അത്യാപത്ത് ഒഴിവായെന്നും പരിപൂര്‍ണ വിശ്രമത്തിലായതിനാല്‍ സഹോദരിയെപ്പോലെ കരുതിയിരുന്ന കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ പോലും ഒന്നും പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വിഷമത്തോടെ പറഞ്ഞു. ഒരുമാസത്തോളമാണ് ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.  


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

 

അറിയാതെ വന്ന അതിഥി

 

സെപ്റ്റംബര്‍ ഒമ്പതാം തീയതി രക്തസമ്മര്‍ദ്ദം വളരെ കൂടിയതിനാല്‍ എനിക്ക് ഒരു ചെറിയ സ്‌ട്രോക്ക് ഉണ്ടായി. തക്കസമയത്ത് എന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് അത്യാപത്ത് ഒഴിവായി. ഒരാഴ്ചയോളം കിംസ് ഹെല്‍ത്ത് ഐ.സി.യൂവില്‍ ചികിത്സയില്‍ ആയിരുന്നു. ഇനി ഒരു മാസത്തോളം പരിപൂര്‍ണ്ണവിശ്രമം ആവശ്യമാണ്. എന്നെ രക്ഷിച്ച തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ന്യൂറോളജി വിഭാഗത്തിലെ വിദഗ്ദ്ധരായ ഭിഷഗ്വരന്മാര്‍ക്കും എന്നെ പരിചരിച്ച നഴ്സുമാര്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ല.

ഞാന്‍ ഐ.സി.യു.വില്‍ എത്തിയെന്നറിഞ്ഞപ്പോള്‍ തന്നെ എന്നെ കാണാനെത്തിയ കിംസ് ഹെല്‍ത്തിന്റെ ചെയര്‍മാന്‍ ഡോക്ടര്‍ സഹദുള്ളയോടും കടപ്പാടുണ്ട്. കുറെ ദിവസങ്ങളായി ഞാന്‍ എന്റെ മൊബൈല്‍, ലാപ് ടോപ്പ് എന്നിവ ഉപയോഗിക്കുന്നില്ല. എനിക്കു വരുന്ന ഫോണ്‍ കോളുകള്‍ക്കും ഓണ ആശംസകള്‍ അടക്കമുള്ള മെസ്സേജ്, മെയില്‍ തുടങ്ങിയവയ്ക്കും മറുപടി ലഭിക്കാതെ സുഹൃത്തുക്കളും ആരാധകരും തെറ്റിദ്ധരിക്കരുതെന്നു കരുതിയാണ് എന്റെ സുഹൃത്തിന്റെ സഹായത്തോടെ ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.

ഞാന്‍ സഹോദരിയെപോലെ കരുതിയിരുന്ന കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ പോലും എനിക്ക് ഒന്നും പ്രതികരിക്കാന്‍ സാധിച്ചില്ല. എന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി സഹകരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഈ വിശ്രമം ഇപ്പോള്‍ എനിക്ക് അത്യാവശ്യമാണ്.

 #SriKumaranThampi #MalayalamCinema #HealthUpdate #GetWellSoon #Keralanews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script