മരിക്കുന്നതിനു മുമ്പ് നടി ശ്രീവിദ്യ മുല്ലപ്പള്ളിയോട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 


തിരുവനന്തപുരം: (www.kvartha.com 27/07/2015) മരിക്കുന്നതിന് മുമ്പ് ചലച്ചിത്രതാരം ശ്രീവിദ്യ മുല്ലപ്പളളി രാമചന്ദ്രന്‍ എം.പിയോട് ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചിരുന്നതായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുല്ലപ്പളളിയെ നേരിട്ട് കണ്ടാണ് ശ്രീവിദ്യ കാര്യങ്ങള്‍ പറഞ്ഞതെന്നും ഇക്കാര്യങ്ങള്‍ മുല്ലപ്പളളി തന്നോട് സംസാരിച്ചിരുന്നുവെന്നും ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഏറെ വേദനാജനകമായ കാര്യങ്ങളാണ് ശ്രീവിദ്യ പറഞ്ഞത്. മരിക്കുന്നതിന് മുമ്പ് തന്നെ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞിരുന്നു.  ശ്രീവിദ്യയുടെ സ്വത്ത് സംബന്ധിച്ച കേസില്‍ ഒരുപാട് ദുരൂഹതകളാണുള്ളത്. ഇത് അവസാനിക്കണം. അതിന് ബന്ധപ്പെട്ട ആളുകള്‍ തയ്യാറാകണം. വേണ്ടി വന്നാല്‍, മുല്ലപ്പള്ളി തന്നെ ഇക്കാര്യങ്ങള്‍ പുറത്തു പറയുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
മരിക്കുന്നതിനു മുമ്പ് നടി ശ്രീവിദ്യ മുല്ലപ്പള്ളിയോട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ചിലരുടെ മുന്നണി മാറ്റമാണോ ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന ചോദ്യത്തിന് വേണമെങ്കില്‍ അങ്ങനെയും വ്യാഖ്യാനിക്കാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ശ്രീവിദ്യയുടെ ആത്മാവിനോടുപോലും നീതിപുലര്‍ത്താത്ത നടപടികളാണ് നടന്നിട്ടുള്ളത്. സത്യവിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവരുന്നതെങ്കില്‍ സത്യം പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia