ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലുള്ള ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുമാണ് ഇവരെ കൊണ്ടുവന്നത്. അഞ്ചുലക്ഷം വരെ രൂപ പലരില്‍ നിന്നും വാങ്ങിയതായി വിവരം പുറത്തുവന്നിട്ടുണ്ട്. ശ്രീലങ്കന്‍ സ്വദേശിയെന്ന് സംശയിക്കുന്ന ഏജന്റാണ് ഇവരെ കൊല്ലത്ത് എത്തിക്കാന്‍ നേതൃത്വം നല്‍കിയത്. ബോട്ട് കാണിച്ചുകൊടുത്ത ശേഷം ഏജന്റ് മുങ്ങുകയായിരുന്നു.
കസ്റ്റഡിയിലെടുത്തവരെ പോലീസ് ക്യാംപിലേക്ക് മാറ്റി. ഇവരെ കടത്താന്‍ ഉപയോഗിച്ച ബോട്ട് ശക്തികുളങ്ങര സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലത്തു നിന്ന് ശ്രീലങ്കന്‍ വംശജരെ ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ഇതിനു മുന്‍പും പല തവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
ശക്തികുളങ്ങര കാവനാട് മുക്കാട് കുരിശടിക്കു സമീപം ഒരു സ്ത്രീയും മൂന്നു കുട്ടികളും ഉള്‍പ്പെടുന്ന പതിനെട്ടുപേരെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
ശ്രീലങ്കന്‍ സ്വദേശികളായ തങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ബോട്ട് കാത്തുനില്‍ക്കുകയായിരുന്നെന്നും നാട്ടുകാര്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്ന് ബോട്ട് നിര്‍ത്താതെ പോയെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വലിയ ബോട്ടില്‍ പുറംകടലിലേക്ക് കടത്താന്‍ ശ്രമിച്ചതായി വിവരം ലഭിച്ചു.
പിന്നീട് തീരസംരക്ഷണസേനയുടെയും കോസ്റ്റല്‍ പോലീസിന്റെയും സഹായത്തോടെ ബോട്ടിനെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു പോലീസിനെ കണ്ടപ്പോള്‍ ബോട്ടിന്റെ സ്രാങ്ക് ഉള്‍പ്പെടെ അഞ്ചുപേര്‍ വെള്ളത്തില്‍ചാടി രക്ഷപ്പെട്ടു. ഇതില്‍ ഒരാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.
Keywords: Kollam, Kerala, Sri Lanka, Arrest, Boats
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.