SWISS-TOWER 24/07/2023

പ്രചോദിത വനിതാ കൂട്ടായ്മയുടെ പ്രഥമ ഇന്‍സ്പിറേഷനല്‍ വുമന്‍ അവാര്‍ഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്

 


ADVERTISEMENT

കോട്ടയം: (www.kvartha.com 04.03.2022) പ്രചോദിത വനിതാ കൂട്ടായ്മയുടെ പ്രഥമ ഇന്‍സ്പിറേഷനല്‍ വുമന്‍ അവാര്‍ഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നോവലിസ്റ്റ്, കഥാകൃത്ത്, പ്രസംഗക, നര്‍ത്തകി എന്നീ നിലകളില്‍ പ്രശസ്തയാണ് ശ്രീകുമാരി രാമചന്ദ്രന്‍.

പ്രചോദിത വനിതാ കൂട്ടായ്മയുടെ പ്രഥമ ഇന്‍സ്പിറേഷനല്‍ വുമന്‍ അവാര്‍ഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്

പ്രചോദിതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാ ദിന ആഘോഷ പരിപാടിയുടെ ഭാഗമായി കോട്ടയം പ്രസ് ക്ലബില്‍ മാര്‍ച് ഒന്‍പതിന് ഉച്ചയ്ക്ക് മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ കോട്ടയം കലക്ടര്‍ ഡോ. പി കെ ജയശ്രി പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രചോദിത മാനേജിംഗ് ഡയറക്ടര്‍ ഗീതാ ബക്ഷി അറിയിച്ചു. ശീമാട്ടി സിഇഒ ബീനാ കണ്ണന്‍ മുഖ്യാതിഥിയായിരിക്കും.

സാഹിത്യ രചന, ആസ്വാദനം എന്നിവയില്‍ താല്പര്യമുള്ള സ്ത്രീകള്‍ ഒന്നിക്കുന്ന വിമെന്‍ സ്പിറേഷന്‍, ചിത്രകാരികളുടെ കൂട്ടായ്മയായ ചിത്രാംഗന എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ പ്രചോദിത, ഈ മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിലും ദൃശ്യപരത ഉറപ്പാക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന പിന്തുണയ്ക്കും പുതിയ എഴുത്തുകാര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ പുലര്‍ത്തുന്ന സന്നദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് പ്രചോദിത അവാര്‍ഡിന് ശ്രീകുമാരി രാമചന്ദ്രനെ തെരഞ്ഞെടുത്തത്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ഹിന്ദി വിശാരദ പട്ടവും ശ്രീകുമാരി രാമചന്ദ്രന്‍ നേടിയിട്ടുണ്ട്. അഡ്വ. സി രാമചന്ദ്രമേനോനാണ് ഭര്‍ത്താവ്. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായ ശ്രീകുമാരി വിവാഹം കഴിഞ്ഞ് 20 വര്‍ഷത്തിനുശേഷം 1988ലാണ് എഴുത്തിലേക്ക് തിരിഞ്ഞത്. 1992-ല്‍ ഓള്‍ ഇന്‍ഡ്യാ റേഡിയോയിലെ സംഗീതവിഭാഗത്തില്‍ 'ബി. ഹൈ ഗ്രേഡി'ലേക്ക് നിയമിതയായി.

അന്നു മുതല്‍ 'സുഗം സംഗീത്', 'ഭക്തി സംഗീത്' തുടങ്ങിയ സംഗീതപരിപാടികള്‍ തൃശൂര്‍ ഓള്‍ ഇന്‍ഡ്യാ റേഡിയോവിലും തിരുവനന്തപുരം ദൂരദര്‍ശനിലുമായി അവതരിപ്പിച്ചുവരുന്നു. 2002 മുതല്‍ 2005 വരെ കേരള സംഗീതനാടക അകാദമി അംഗമായിരുന്നു. കേരള സര്‍കാരിന്റേത് ഉള്‍പെടെയുള്ള വിവിധ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ അംഗമായിരുന്നു.

Keywords: Sreekumari Ramachandran Selected as Inspirational Woman's First Award, Kottayam, News, Award, Writer, Women, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia