'ഗൂഢ ലക്ഷ്യത്തോടെ നല്‍കിയ പരാതി വ്യാജം'; ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയില്‍
Jan 24, 2022, 12:34 IST
കൊച്ചി: (www.kvartha.com 24.01.2022) ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാര്‍ ഹൈകോടതിയില്‍. പീഡനത്തിനിരയായ യുവതിയുടെ പരാതിയിന്മേല്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ശ്രീകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടൈയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ അവകാശപ്പെടുന്നു.
ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പേരിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത് അടുത്തിടെയാണ്. 'വിമന്‍ എഗേന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്' എന്ന ഫേസ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.