വ്യാജസമ്മതപത്രത്തിന്റെ പേരില്‍ ജോലിനഷ്ടപ്പെട്ട ശ്രീജ നിയമന ഉത്തരവ് കൈപറ്റി
Oct 8, 2021, 12:46 IST
തിരുവനന്തപുരം: (www.kvartha.com 08.10.2021) വ്യാജസമ്മതപത്രത്തിന്റെ പേരില്‍ ജോലിനഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ് ശ്രീജ ഏറെ പോരാട്ടത്തിനുശേഷം ഒടുവില്‍ നിയമന ഉത്തരവ് കൈപ്പറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം പി എസ് സി ഓഫിസിലെത്തിയാണ് ശ്രീജ നിയമന ശുപാര്‍ശ കൈപറ്റിയത്. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലാണ് നിയമനം.
ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും ഇപ്പോള്‍ ജോലി കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും നിയമന ഉത്തരവ് കൈപറ്റിയ ശേഷം ശ്രീജ പ്രതികരിച്ചു. വിഷമം പുറത്തെത്തിച്ച മാധ്യമങ്ങളടക്കം കൂടെനിന്ന എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് പിഎസ്സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ശ്രീജയല്ല സമ്മതപത്രം നല്‍കിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കാന്‍ പി എസ് സി തീരുമാനിച്ചത്.
സമ്മതപത്രം നല്‍കിയത് താനാണെന്നറിയിച്ച് അതേ പേരിലുള്ള കൊല്ലം സ്വദേശിനിയായ സര്‍കാര്‍ ജീവനക്കാരിയാണ് പി എസ് സി ക്ക് കത്തുനല്‍കിയത്. കുന്നത്തൂരില്‍ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായിരുന്നു ഇവര്‍.
റാങ്ക് പട്ടികയിലുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നല്‍കിയതെന്നും തെറ്റുപറ്റിയതില്‍ ക്ഷമിക്കണമെന്നും യുവതി കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. റാങ്ക് പട്ടികയില്‍ ഉള്‍പെട്ട ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്ത് വന്നിട്ടുള്ളതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Keywords: Sreeja, who lost her job on the basis of a fake consent form, received the appointment order, Thiruvananthapuram, News, PSC, Media, Complaint, Government-employees, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.