ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ബി നിലവറ തുറക്കാന്‍ അനുമതി നൽകില്ലെന്ന് രാജകുടുംബം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.07.2017) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരമുള്ള ബി നിലവറ തുറക്കുന്നതിന് തിരുവിതാംകൂര്‍ രാജകുടുംബം അനുമതി നല്‍കില്ല. ക്ഷേത്രത്തിലെ സ്വത്തുവിവരത്തിന്റെ യഥാര്‍ത്ഥ കണക്കെടുപ്പ് പൂര്‍ത്തിയാകാന്‍ ബി നിലവറ കൂടി തുറക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്നാണ് രാജകുടുംബം നിലപാട് വ്യക്തമാക്കിയത്. രാജകുടുംബത്തിന്റെ സമ്മതത്തോടെ അല്ലാതെ ബി നിലവറ തുറക്കാനാകില്ല. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന രാജകുടുംബം പറയുന്നത്.

നിലവറ തുറക്കുന്നതിന് തന്ത്രി സമൂഹവും എതിരാണെന്ന് മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി വ്യക്തമാക്കി. മുന്‍പ് ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുന്‍ സി എ ജി വിനോദ് റായിയുടെ കണ്ടെത്തലിനോട് രാജകുടുംബം യോജിക്കുന്നില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളതെന്നും ഈ ആന്റി ചേമ്പറിനെ ബി നിലവറയായി തെറ്റിധരിക്കുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം വാദിക്കുന്നു. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദകളായിരിക്കില്ലെന്നും അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പറഞ്ഞു.

 ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ബി നിലവറ തുറക്കാന്‍ അനുമതി നൽകില്ലെന്ന് രാജകുടുംബം

രാജകുടുംബത്തിലെ ഇപ്പോഴത്തെ തലമുറയ്‌ക്കൊന്നും ബി നിലവറ തുറന്നതു അറിയില്ല. അതിനാല്‍ ബി നിലവറയില്‍ ഉണ്ടെന്ന് കരുതുന്ന അമൂല്യ വെള്ളി ശേഖരത്തില്‍ നിന്നെടുത്താണ് തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളിപുശിയതെന്ന വാദം രാജകുടുംബം അംഗീകരിക്കുന്നില്ല. സുപ്രീംകോടയില്‍ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായി തന്നെ രാജകുടുംബം ബി നിലവറതുറക്കരുതെന്ന ആവശ്യം ഉന്നയിക്കും.

ആറ് നിലവറകളുള്ള പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഏറ്റവും പ്രധാനമുള്ള ബി നിലവറ തുറക്കുകയാണെങ്കിൽ വിശ്വാസം വ്രണപ്പെടില്ലെന്നും കണക്കെടുപ്പ് സുതാര്യമാകുന്നതോടെ ആശങ്കകള്‍ അകലുമെന്നും നിരീക്ഷിച്ച കോടതി ഇത് സംബന്ധിച്ച്‌ രാജകുടുംബവുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാൻ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ക്ഷേത്ര സുരക്ഷയ്ക്ക് പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ദിവസേനയുള്ള വരവ് ചെലവ് കണക്കുകള്‍ നിയന്ത്രിക്കാന്‍ ഫിനാന്‍സ് കണ്‍ട്രോളറെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ റിപ്പോര്‍ട്ട് സമർപ്പിക്കണം.

Summary: The Supreme Court on Tuesday said it cannot continue to monitor the administration of Thiruvananthapuram's historic Sree Padmanabhaswamy temple, but will examine whether to open one of the vaults of the temple, which is claimed to be containing extraordinary treasure with "mystical" energy. But the B vault can not be open without the permission of management of the historic temple.

Keywords: Kerala, Sree Pathmanabha Temple, Supreme Court of India, Government, Thiruvananthapuram, Finance, Gold, Silver Ornaments, Diamonds, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia