Attack | മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് പരുക്ക്; സംഭവം കൊല്ലത്ത്

 
Youth Injured in Squirrel Attack in Kerala
Youth Injured in Squirrel Attack in Kerala

Representational image generated by Gemini AI

● പിടികൂടാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ.
● പ്രദേശവാസികൾ കൂടുതൽ ആശങ്കയിൽ.

കൊല്ലം: (KVARTHA) മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. ചോഴിയക്കോട് മിൽപ്പാലം പണയിൽ വീട്ടിൽ അബിൻ ആണ് മലയണ്ണാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടിയത്. വീടിന്റെ മുൻവശത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മലയണ്ണാൻ ദേഹത്ത് ചാടിവീണത്. ഒരാഴ്ചയായി പ്രദേശത്തെ നിവാസികളെ ഭീതിയിലാക്കിയിരുന്ന ഈ മലയണ്ണാൻ, ഇപ്പോൾ നേരിട്ട് ആക്രമണത്തിന് ഇറങ്ങിയതോടെ പ്രദേശവാസികൾ കൂടുതൽ ആശങ്കയിലാണ്.

നാട്ടുകാരുടെ പരാതിയെ തുടർന്ന് കുളത്തുപ്പുഴ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. മലയണ്ണാനെ പിടികൂടാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

#squirrelattack #kerala #malabargiantsquirrel #wildlifenews #forest #injury #localnews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia