High Court | സര്‍കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍ കേരളം വിടുന്നുവെന്ന് ഹൈകോടതി

 


കൊച്ചി: (KVARTHA) സര്‍കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍ കേരളം വിടുന്നുവെന്ന് ഹൈകോടതി.
അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരായ മുന്‍ ദേശീയ ട്രിപിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഹര്‍ജിയില്‍ ഉത്തേജക മരുന്നു പരിശോധനയുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയ ഹൈകോടതി രഞ്ജിത് മഹേശ്വരിക്കെതിരെ ഉണ്ടായത് തെറ്റായ കണ്ടെത്തലാണെന്നു വ്യക്തമായാല്‍ ഇടപെടുമെന്നും മുന്നറിയിപ്പ് നല്‍കി. മൂന്നാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും.

High Court | സര്‍കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍ കേരളം വിടുന്നുവെന്ന് ഹൈകോടതി

ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ നേടിയിട്ടും സര്‍കാര്‍ ഒന്നു വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തില്ലെന്ന് കഴിഞ്ഞദിവസം ബാഡ്മിന്റന്‍ താരം എച് എസ് പ്രണോയി പ്രതികരിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരളം വിടുകയാണെന്നും തമിഴ് നാടിന് വേണ്ടി കളിക്കാനാണ് തീരുമാനമെന്നും 31 കാരനായ താരം പറഞ്ഞിരുന്നു. ബാഡ്മിന്റനില്‍ 41 വര്‍ഷത്തിനുശേഷമാണ് രാജ്യത്ത് ഒരു മെഡല്‍ തിരിച്ചെത്തുന്നത്.

ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പ്രകടനങ്ങള്‍ നടത്തിയാലും സര്‍കാരില്‍ നിന്നും ആദരവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നില്ലെന്നും താരങ്ങള്‍ പറയുന്നു. പ്രണോയിക്ക് പിന്നാലെ ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്യില്ലെന്ന് വ്യക്തമാക്കി ട്രിപിള്‍ ജമ്പ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും രംഗത്തെത്തിയിരുന്നു. ഇരുവരും കേരള അത്‌ലറ്റിക്‌സ് അസോസിയേഷനെ കഴിഞ്ഞദിവസം ഇക്കാര്യം അറിയിച്ചിരുന്നു. ഒഡിഷക്ക് വേണ്ടിയോ തമിഴ് നാടിനുവേണ്ടിയോ മത്സരിക്കാനാണ് ഇവരുടേയും തീരുമാനം.

High Court | സര്‍കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍ കേരളം വിടുന്നുവെന്ന് ഹൈകോടതി

Keywords:  Sports players leave Kerala protesting government neglect says High Court, Kochi, News, Politics, High Court, Criticism, Sports Players, Medal, Phone Call, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia