സി പി എം ഹര്‍ത്താലില്‍ വ്യാപക അക്രമം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്വന്തം ലേഖകന്‍
സി പി എം ഹര്‍ത്താലില്‍ വ്യാപക അക്രമം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടയുകയും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറു നടത്തുകയും ചെയ്‌തു. പലേടത്തും ബസ്സ് ജീവനക്കാരെ മര്‍ദിച്ചു. കണ്ണൂരില്‍ പത്തോളം കോണ്‍ഗ്രസ് - ലീഗ് ഓഫീസുകളും പത്രഓഫീസുകള്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. കണ്ണൂരില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ആവശ്യപ്രകാരം കോയമ്പത്തൂരില്‍ നിന്നെത്തിയ ദ്രുതകര്‍മ്മസേനയുടെ രണ്ട് കമ്പനിയെയും കണ്ണൂരില്‍ വിന്യസിച്ചിട്ടുണ്ട്.

നിരോധനാജ്ഞ ലംഘിച്ചാണ് കണ്ണൂരില്‍ അക്രമങ്ങള്‍ നടക്കുന്നത്. പിണറായിയില്‍ മൂന്ന് കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. എടത്തോടുള്ള ലീഗ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കാഞ്ഞങ്ങാട് പുല്ലൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. കണ്ണൂര്‍ സ്‌റ്റേഷന്‍ റോഡിലെ സി പി ഐ എം  ഓഫീസുകള്‍ക്കു നേരെയും അക്രമം ഉണ്ടായി. കണ്ണൂരില്‍ ഇരുചക്ര വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങള്‍ ഒന്നും നിരത്തിലിറങ്ങിയില്ല.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും കോട്ടയം തെള്ളകത്തും ആലപ്പുഴയിലും   കെ എസ് ആര്‍ ടി സി ബസ്സിനു നേരെ കല്ലേറുണ്ടായി. വില്യാപ്പള്ളിയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചു.  എറണാകുളത്ത് വൈപ്പിനിലും വയനാട് കല്‍പ്പറ്റയിലും പാലക്കാട് പുതുശ്ശേരിയിലും വാഹനങ്ങള്‍ തടഞ്ഞു.

ഹര്‍ത്താല്‍ മധ്യകേരളത്തിലും ഏറെക്കുറെ പൂര്‍ണമാണ്. കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. തെക്കന്‍ കേരളത്തില്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമേ നിരത്തുകളിലുളളൂ.  തിരുവനന്തപുരത്ത് അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

SUMMARY: Sporadic incidents of violence were reported from various parts of the state as the hartal called by the CPM to protest against the arrest of party senior leader P. Jayarajan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia