മ്യ­ഗ­ശാല വിക­സ­നം: സ്‌പോണ്‍സ­റിങ്ങ് പ്രോത്സാ­ഹി­പ്പി­ക്കും: മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മ്യ­ഗ­ശാല വിക­സ­നം: സ്‌പോണ്‍സ­റിങ്ങ് പ്രോത്സാ­ഹി­പ്പി­ക്കും: മന്ത്രി
രാഹുല്‍ എന്ന കടുവയെ ലയണ്‍സ് ക്‌ളബ് ദത്തെടുക്കുന്ന ചടങ്ങില്‍ ഒരു വര്‍ഷത്തെ സംരക്ഷണ ചെലവിനുളള ഒരുലക്ഷം രൂപയുടെ ചെക്ക് ലയണ്‍സ് ക്‌ളബ് ഡിസ്ട്രിക് ഗവര്‍ണര്‍ പി.സുരേന്ദ്രന്‍ മന്ത്രി പി.കെ.ജയലക്ഷ്മിക്ക് കൈമാറുന്നു.

തി­രു­വ­ന­ന്ത­പുരം: മ്യ­ഗ­ശാല വിക­സ­ന­ത്തിന് വിവിധ സംഘ­ട­ന­ക­ളു­ടെയും സ്ഥാപ­ന­ങ്ങ­ളു­ടെയും വ്യ­ക്തി­ക­ളു­ടെയും സ്‌പോണ്‍സ­റിങ്ങ് പ്രോത്സാ­ഹി­പ്പി­ക്കു­മെന്ന് മ്യ­ഗ­ശാ­ല­-­മ­്യൂ­സിയം വകുപ്പ് മന്ത്രി പി.കെ.ജയ­ലക്ഷ്മി പറഞ്ഞു. രാഹുല്‍ എന്ന കടുവയെ ലയണ്‍സ് ക്‌ളബ് ദത്തെ­ടു­ക്കുന്ന ചട­ങ്ങില്‍ സംസാ­രി­ക്കു­ക­യാ­യി­രുന്നു അ­വര്‍.
സ്‌പോണ്‍സ­റിങ്ങിന് സന്ന­ദ്ധ­രാ­യ­വ­രുടെ യോഗം താമ­സി­യാതെ വിളിക്കും. ഇങ്ങനെ ലഭി­ക്കുന്ന പണം മ്യ­ഗ­ശാ­ല­യുടെ വിക­സ­ന­ത്തി­നായി വിനി­യോ­ഗി­ക്കു­മെന്നും മന്ത്രി പറഞ്ഞു. ആവ­ശ­്യ­മായ സ്ഥലം ലഭ­്യ­മാ­യാല്‍ മ്യ­ഗ­ശാ­ല­യി­ലു­ളള മ്യ­ഗ­ങ്ങ­ളില്‍ അധി­ക­മു­ളളവയെ അങ്ങോട്ട് മാറ്റു­മെന്നും മന്ത്രി ജയ­ലക്ഷ്മി അറി­യിച്ചു. ത്യ­ശ്ശൂര്‍ മ്യ­ഗ­ശാല പുതിയ സ്ഥല­ത്തേക്ക് മാറ്റു­മ്പോള്‍ നില­വി­ലു­ളള 12 ഏക്കര്‍ സ്ഥലം സ്വാ­ഭാ­വിക വന­മായി വളര്‍ത്തി­യെ­ടു­ക്കു­മെന്ന് പരി­പാടി ഉദ്ഘാ­ടനം ചെയ്ത വനം വകുപ്പ് മന്ത്രി കെ.ബി.ഗണേ­ഷ്‌കു­മാര്‍ അറി­യി­ച്ചു.
മ്യ­ഗ­ശാല വിക­സ­നം: സ്‌പോണ്‍സ­റിങ്ങ് പ്രോത്സാ­ഹി­പ്പി­ക്കും: മന്ത്രി

ദേവ­സ്വം ബോര്‍ഡു­ക­ളുടെ കീഴി­ലു­ളള ആന­കള്‍ക്കെ­തി­രായ പീഡനം തട­യാന്‍ കര്‍ശന നട­പടി സ്വീ­ക­രിക്കും. മ്യ­ഗ­ശാ­ല­ക­ളില്‍ ആവ­ശ­്യ­മായ ജലം ശേഖ­രി­ക്കാന്‍ മഴ­വെ­ളള സംഭ­ര­ണ­മ­ട­ക്ക­മു­ളള കാര­്യ­ങ്ങള്‍ നട­പ്പാ­ക്കണം. തിരു­വ­ന­ന്ത­പുരം മ്യ­ഗ­ശാ­ല­യില്‍ ജല­ശു­ദ്ധീ­ക­രണ പ്‌ളാന്റ് സ്ഥാപി­ക്ക­ണ­മെന്നും മന്ത്രി നിര്‍ദ്ദേ­ശിച്ചു. കെ.മുര­ളീ­ധ­രന്‍ എം.എല്‍.എ.യുടെ അദ്ധ­്യ­ക്ഷ­ത­യില്‍ നടന്ന ചട­ങ്ങില്‍ കടു­വ­യുടെ ഒരു­വര്‍ഷത്തെ പരി­പാ­ലന ചെല­വായ ഒരു­ലക്ഷം രൂപ­യുടെ ചെക്ക് ലയണ്‍സ് ക്‌ളബ് ഡിസ്ട്രിക് ഗവര്‍ണര്‍ പി.സുരേ­ന്ദ്ര­നില്‍ നിന്ന് മന്ത്രി പി.കെ.ജയ­ലക്ഷ്മി ഏറ്റു­വാ­ങ്ങി.

മ്യൂ­സിയം ഡയ­റ­ക്ടര്‍ ഡോ.കെ.ഉദ­യ­വര്‍മ്മന്‍, കൗണ്‍സി­ലര്‍ ലീലാമ്മ ഐസക് തുട­ങ്ങി­യ­വര്‍ ആശം­സ­കള്‍ നേര്‍ന്നു. രാഹുല്‍ എന്ന കടു­വയെ ചികി­ത്സിച്ച ഡോ. ജേക്കബ് അല­ക്‌സാ­ണ്ടര്‍ മറ്റ് ജീവ­ന­ക്കാര്‍ എന്നി­വരെ ചട­ങ്ങില്‍ ആദ­രിച്ചു.

Keywords: Kerala, Thiruvananthapuram, Ministers, P.K Jayalakshmi, Ganesh Kumar, Lions Club, Cheque, Malayalam News, Zoo.
 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia