മ്യഗശാല വികസനം: സ്പോണ്‍സറിങ്ങ് പ്രോത്സാഹിപ്പിക്കും: മന്ത്രി
Jul 26, 2012, 21:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മ്യഗശാല വികസനത്തിന് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സറിങ്ങ് പ്രോത്സാഹിപ്പിക്കുമെന്ന് മ്യഗശാല-മ്യൂസിയം വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. രാഹുല്‍ എന്ന കടുവയെ ലയണ്‍സ് ക്ളബ് ദത്തെടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്പോണ്സറിങ്ങിന് സന്നദ്ധരായവരുടെ യോഗം താമസിയാതെ വിളിക്കും. ഇങ്ങനെ ലഭിക്കുന്ന പണം മ്യഗശാലയുടെ വികസനത്തിനായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലം ലഭ്യമായാല്‍ മ്യഗശാലയിലുളള മ്യഗങ്ങളില്‍ അധികമുളളവയെ അങ്ങോട്ട് മാറ്റുമെന്നും മന്ത്രി ജയലക്ഷ്മി അറിയിച്ചു. ത്യശ്ശൂര് മ്യഗശാല പുതിയ സ്ഥലത്തേക്ക് മാറ്റുമ്പോള്‍ നിലവിലുളള 12 ഏക്കര്‍ സ്ഥലം സ്വാഭാവിക വനമായി വളര്‍ത്തിയെടുക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വനം വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാര് അറിയിച്ചു.
ദേവസ്വം ബോര്‍ഡുകളുടെ കീഴിലുളള ആനകള്‍ക്കെതിരായ പീഡനം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. മ്യഗശാലകളില് ആവശ്യമായ ജലം ശേഖരിക്കാന്‍ മഴവെളള സംഭരണമടക്കമുളള കാര്യങ്ങള്‍ നടപ്പാക്കണം. തിരുവനന്തപുരം മ്യഗശാലയില്‍ ജലശുദ്ധീകരണ പ്ളാന്റ് സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കെ.മുരളീധരന് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കടുവയുടെ ഒരുവര്‍ഷത്തെ പരിപാലന ചെലവായ ഒരുലക്ഷം രൂപയുടെ ചെക്ക് ലയണ്‍സ് ക്ളബ് ഡിസ്ട്രിക് ഗവര്‍ണര്‍ പി.സുരേന്ദ്രനില്‍ നിന്ന് മന്ത്രി പി.കെ.ജയലക്ഷ്മി ഏറ്റുവാങ്ങി.
മ്യൂസിയം ഡയറക്ടര്‍ ഡോ.കെ.ഉദയവര്മ്മന്, കൗണ്‍സിലര്‍ ലീലാമ്മ ഐസക് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. രാഹുല്‍ എന്ന കടുവയെ ചികിത്സിച്ച ഡോ. ജേക്കബ് അലക്സാണ്ടര്‍ മറ്റ് ജീവനക്കാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Keywords: Kerala, Thiruvananthapuram, Ministers, P.K Jayalakshmi, Ganesh Kumar, Lions Club, Cheque, Malayalam News, Zoo.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


