SWISS-TOWER 24/07/2023

സിനിമാസ്റ്റെലില്‍ പിക്കപ്പ് വാനില്‍ സ്പിരിറ്റ് കടത്ത്; എക്സൈസിനെ വെട്ടിച്ച് ടോള്‍പ്ലാസയിലെ ബാരിക്കേഡ് അടക്കം ഇടിച്ചു തെറിപ്പിച്ച് അതിവിദഗ്ദമായി കടന്നുകളഞ്ഞു

 


ADVERTISEMENT


തൃശ്ശൂര്‍: (www.kvartha.com 04.05.2020) ലോക് ഡൗണിനിടെ എക്‌സൈസിനെ വെട്ടിച്ച് മിനി പിക്കപ്പ് ലോറിയില്‍ സ്പിരിറ്റ് കടത്ത്. ചാലക്കുടിയില്‍നിന്ന് എക്‌സൈസ് സംഘം പിന്തുടര്‍ന്ന സ്പിരിറ്റ് കയറ്റിയ വണ്ടി അതിവിദഗ്ദമായി കടന്നുകളഞ്ഞു. പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയറടക്കം തകര്‍ത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതീയില്‍ രക്ഷപ്പെടല്‍.

ചാലക്കുടിയില്‍വെച്ച് സ്പിരിറ്റ് കൈമാറ്റം നടക്കുന്നതായി അങ്കമാലി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് രഹസ്യവിവരം കിട്ടിയതനുസരിച്ച് എക്‌സൈസ് സംഘം അവിടെ എത്തിയെങ്കിലും എക്‌സൈസിനെ കണ്ടതോടെ സ്പിരിറ്റ് കയറ്റിയ വാഹനവുമായി ഡ്രൈവര്‍ രക്ഷപ്പെട്ടു. എക്‌സൈസ് സംഘം വാഹനത്തെ പിന്തുടര്‍ന്നെങ്കിലും നിര്‍ത്തിയില്ല.

സിനിമാസ്റ്റെലില്‍ പിക്കപ്പ് വാനില്‍ സ്പിരിറ്റ് കടത്ത്; എക്സൈസിനെ വെട്ടിച്ച് ടോള്‍പ്ലാസയിലെ ബാരിക്കേഡ് അടക്കം ഇടിച്ചു തെറിപ്പിച്ച് അതിവിദഗ്ദമായി കടന്നുകളഞ്ഞു

പാലിയേക്കരയിലെ ടോള്‍ പ്ലാസയിലും നിര്‍ത്താതെ ബൂം ബാരിയര്‍ ഇടിച്ചുതെറിപ്പിച്ചാണ് പിക്കപ്പ് ലോറി കുതിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പിരിറ്റ് കയറ്റിയ വാഹനം ബാരിയര്‍ ഇടിച്ചുതെറിപ്പിച്ച് കടന്നുപോയതിന് പിന്നാലെ എക്‌സൈസ് സംഘത്തിന്റെ ജീപ്പും പിന്നാലെ വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ തൃശ്ശൂരില്‍നിന്ന് ഇടറോഡിലേക്ക് പോയ വാഹനം പിന്നീട് കുതിരാനിന് സമീപം വീണ്ടും ഹൈവേയില്‍ കയറി. പട്ടിക്കാട് വെച്ച് പോലീസ് സംഘം വാഹനം കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല.

സ്പിരിറ്റ് കയറ്റിയ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ള. അതേസമയം, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട വാഹനം കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

Keywords: News, Kerala, Thrishure, Toll Collection, Spirit, Paliyekara, Excise, Spirit pickup lorry chasing in Paliyekkara toll plaza
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia