Speech Competition | ആശയ വിനിമയ കഴിവുകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധമുണ്ടാക്കല്‍; എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു

 


കണ്ണൂര്‍: (KVARTHA) എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളില്‍ ആശയ വിനിമയ കഴിവുകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധമുണ്ടാക്കുന്നതിനായി തിങ്ക് സസ് റ്റൈനബിലിറ്റി ഫൗണ്ടേഷന്‍ (TSF) നടത്തിവരുന്ന 'വാര്‍ഷിക പ്രസംഗമത്സരം ' മൂന്നാം പതിപ്പിന്റെ ഫൈനല്‍ റൗണ്ട് കണ്ണൂര്‍ ഗവ എന്‍ജിനിയറിങ് കോളജില്‍ സംഘടിപ്പിച്ചു.

Speech Competition | ആശയ വിനിമയ കഴിവുകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധമുണ്ടാക്കല്‍; എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു

ടി എസ് എഫ് സ്ഥാപകന്‍ പി കെ പ്രദീപ് അധ്യക്ഷത വഹിച്ചു. ഗവ എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപല്‍ ഡോ പി ജയപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നോഡല്‍ ഓഫീസര്‍ പ്രൊഫ മുഹമ്മദ് അനീസ്, പ്രോഗ്രാം ഹെഡ് നവീന്‍ മനോമോഹനന്‍, ലാവണ്യ നീലിയത്ത്, അര്‍ചന പ്രവീഷ്, കമല്‍ സുരേഷ്, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഏബല്‍ കെ രാജു എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനതല പ്രസംഗ മത്സരത്തില്‍ ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജിലെ ലിറ്റി ഫ് ളവറി സേവ്യര്‍ ഒന്നാം സ്ഥാനവും, തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ഐശ്വര്യ സുനില്‍ രണ്ടാം സ്ഥാനവും, തിരുവനന്തപുരം ഗവ എന്‍ജിനീയറിംഗ് കോളജിലെ ആര്‍ എസ് അക്ഷയ് മുന്നാം സ്ഥാനവും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ മത്സരാര്‍ഥികള്‍ക്കും സര്‍ടിഫികറ്റ് നല്‍കി.

Keywords:  Speech competition organized for engineering college students, Kannur, News, Speech Competition, Organized, Engineering College Students, Principal, Inauguration, Certificate, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia