Holiday Special | പൂജ ഉത്സവ സീസണിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വെ; മംഗലാപുരം ജംഗ്ഷനും കൊല്ലം ജംഗ്ഷനും ഇടയില്‍ സര്‍വീസ് നടത്തും
Holiday Special | പൂജ ഉത്സവ സീസണിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വെ; മംഗലാപുരം ജംഗ്ഷനും കൊല്ലം ജംഗ്ഷനും ഇടയില്‍ സര്‍വീസ് നടത്തും
● സമയക്രമവും സ്റ്റോപ്പുകളും അറിയിപ്പില്‍ വിശദമായി പറഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: (KVARTHA) പൂജാ ഉത്സവ സീസണിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വെ. മംഗലാപുരം ജംഗ്ഷനും കൊല്ലം ജംഗ്ഷനും ഇടയിലാണ് സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.
അനുവദിച്ചിരിക്കുന്ന ട്രെയിനുകള്‍:
1. ട്രെയിന്‍ നമ്പര്‍. 06047 മംഗളൂരു ജംഗ്ഷന്‍ - കൊല്ലം ജംഗ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് 2024 ഒക്ടോബര്‍ 14 ന് (തിങ്കള്‍) 23.00 മണിക്ക് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (1 സര്‍വീസ്) 10.20 മണിക്ക് കൊല്ലത്ത് എത്തിച്ചേരും.
2. ട്രെയിന്‍ നമ്പര്‍.06048 കൊല്ലം ജംഗ്ഷന്‍ - മംഗളൂരു ജംഗ്ഷന്‍ സ്‌പെഷല്‍ എക്‌സ്പ്രസ് 2024 ഒക്ടോബര്‍ 15ന് (ചൊവ്വ) 18.55 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (1 സര്‍വീസ്) 07.30 മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും.
കോച്ചുകള്‍: 03- ത്രീ-ടയര്‍ എസി കോച്ചുകള്‍, 14- സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 03-സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 02- സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാനുകള്‍.
ട്രെയിന്‍ നമ്പര്‍.06047/06048 മംഗലാപുരം ജംഗ്ഷന്‍ - കൊല്ലം ജംഗ്ഷന്‍ - മംഗളൂരു ജംഗ്ഷന്‍ സ്‌പെഷലുകളുടെ സമയത്തിന്റെയും സ്റ്റോപ്പുകളുടെയും വിശദാംശങ്ങള്‍ ഇപ്രകാരം(മണിക്കൂറുകളില്‍ സമയക്രമം):
#PoojaSpecialTrains #IndianRailways #MangaluruToKollam #HolidayTravel #FestivalRush #KeralaNews