Train | സ്വാതന്ത്ര്യ ദിന തിരക്ക്: കേരളത്തില്‍ 2 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; അറിയാം വിശദമായി 
 

 
Kerala, train, special train, Independence Day, travel, railway, Mangaluru, Kochuveli, transportation

Representational Image Generated By Meta AI

ADVERTISEMENT

ട്രെയിനില്‍ സ്ലീപ്പര്‍, ജനറല്‍ സെക്കന്റ് ക്ലാസ്, ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകള്‍ ഉണ്ടായിരിക്കും.
 

പാലക്കാട്: (KVARTHA) സ്വാതന്ത്ര്യ ദിന അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ. മംഗ്‌ളുറു ജംഗ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഈ ട്രെയിനുകള്‍ ഓഗസ്റ്റ് 17, 18 തീയതികളിലാണ് സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 06041 മംഗ്‌ളുറു ജംഗ്ഷന്‍ - കൊച്ചുവേളി സ്‌പെഷല്‍ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 7.30ന് മംഗ്‌ളുറു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് കൊച്ചുവേളിയില്‍ എത്തും. 

Aster_MIMS

മടക്കയാത്രയില്‍ ട്രെയിന്‍ നമ്പര്‍ 06042 കൊച്ചുവേളി - മംഗ്‌ളുറു ജംഗ്ഷന്‍ സ്‌പെഷല്‍ ഓഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് 6.40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് മംഗ്‌ളുറു ജംഗ്ഷനില്‍ എത്തിച്ചേരും. ഈ ട്രെയിനുകളില്‍ സ്ലീപ്പര്‍, ജനറല്‍ സെക്കന്റ് ക്ലാസ്, ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകള്‍ ഉണ്ടായിരിക്കും. 

സമയക്രമം 

* മംഗ്‌ളുറു ജംഗ്ഷന്‍ - കൊച്ചുവേളി 

മംഗ്‌ളുറു ജംഗ്ഷന്‍ -    19.30 (ശനി)


കാസര്‍കോട് -     20.03


കാഞ്ഞങ്ങാട് -    20.23


പയ്യന്നൂര്‍ -    20.44


കണ്ണൂര്‍ -    21.17


തലശ്ശേരി -    21.39


വടകര -    21.58


കോഴിക്കോട് -    22.37


തിരൂര്‍ -    23.14


ഷൊര്‍ണൂര്‍ ജംഗ്ഷന്‍ -    1.01


തൃശൂര്‍ -    1.55


അലുവ -    2.48


എറണാകുളം ജംഗ്ഷന്‍ -    3.25


ആലപ്പുഴ -    4.32


കായംകുളം ജംഗ്ഷന്‍ -    5.23


കൊല്ലം ജംഗ്ഷന്‍ -    6.1


കൊച്ചുവേളി 

* കൊച്ചുവേളി - മംഗ്‌ളുറു ജംഗ്ഷന്‍

കൊച്ചുവേളി    -    


കൊല്ലം ജംഗ്ഷന്‍    -    19.57


കായംകുളം ജംഗ്ഷന്‍    -    20.28


ആലപ്പുഴ    -    21.33


എറണാകുളം ജംഗ്ഷന്‍    -    22.25


ആലുവ    -    22:50


തൃശൂര്‍    -    23.48


ഷൊര്‍ണൂര്‍ ജംഗ്ഷന്‍    -    0.35


തിരൂര്‍    -    1.1


കോഴിക്കോട്    -    1.47


വടകര    -    2.2


തലശ്ശേരി    -    2.48


കണ്ണൂര്‍    -    3.16


പയ്യന്നൂര്‍    -    3.45


കാഞ്ഞങ്ങാട്    -    4.4


കാസര്‍കോട് -    5.01


മംഗ്‌ളുറു ജംഗ്ഷന്‍

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia