Special train | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: യശ്വന്ത്പൂരില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ചു
Oct 7, 2022, 20:44 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് യശ്വന്ത്പൂരില്‍ നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക എക്സ്പ്രസ് ട്രെയിന്‍ അനുവദിച്ചു. നാലുസര്‍വീസുകളാണ് അധികമായി നടത്തുക. ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് എന്നീ തീയതികളില്‍ രാവിലെ 7.10-ന് യശ്വന്ത്പൂരില്‍നിന്ന് പുറപ്പെടുന്ന യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ് (06283) രാത്രി 8.30-ന് കണ്ണൂരില്‍ എത്തും.
കണ്ണൂരില്‍ നിന്ന് ഒക്ടോബര്‍ 12, 19, 26 നവംബര്‍ രണ്ട് തീയതികളില്‍ രാത്രി 11-ന് പുറപ്പെടുന്ന കണ്ണൂര്‍- യശ്വന്ത്പുര്‍ എക്സ്പ്രസ് (06284) പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് യശ്വന്ത്പുരില്‍ എത്തും. ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.

Keywords: Latest-News, Kerala, Kannur, Top-Headlines, Train, Indian Railway, Passengers, Alerts, Yeswantpur to Kannur, Special Train, Special train service from Yeswantpur to Kannur.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.