CM Pinarayi Vijayan | വിമാനത്തിലെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ ഗന്‍മാനും പിഎക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘം
Jul 18, 2022, 12:04 IST
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിക്കെതിരെയുള്ള വിമാനത്തിലെ പ്രതിഷേധത്തില്‍ ഗന്‍മാനും പിഎക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘം അറിയിച്ചു. പ്രതികളെ തടഞ്ഞത് അനിലിന്റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന് സുരക്ഷയൊരുക്കുകയാണ് ഗന്‍മാന്‍ അനില്‍ ചെയ്തതെന്ന് പൊലീസ് റിപോര്‍ടില്‍ പറയുന്നു.
ഗന്‍മാന്‍ അനില്‍, പി എ സുനീഷ് എന്നിവര്‍ക്കെതിരെ കേസില്‍ പ്രതിയാക്കപ്പെട്ട യൂത് കോന്‍ഗ്രസുകാര്‍ പരാതി നല്‍കിയിരുന്നു. ആക്രമണത്തില്‍ നിന്ന് പ്രതികളെ തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പി എ സുനീഷിന് മര്‍ദനമേറ്റതാണെന്നും പൊലീസ് റിപോര്‍ടില്‍ പറയുന്നു.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു. യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോള്‍ ഇ പി ജയരാജനുമെതിരെ കേസെടുക്കണമെന്നായിരുന്ന കോന്‍ഗ്രസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളി.
അതേസമയം, സംഭവത്തില്‍ അച്ചടക്ക നടപടിയുമായി ഇന്‍ഡിഗോ രംഗത്ത്. ഇ പി ജയരാജനും യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യാത്രാ വിലക്ക്. ഇ പി ജയരാജന് മൂന്ന് ആഴ്ചയും യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചയുമാണ് യാത്രാ വിലക്ക്. ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആര്‍ എസ് ബസ്വാന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.