Awareness Event | കൊല്ലം ചിൽഡ്രൻസ് ഹോമിൽ പ്രകൃതി ദുരന്തങ്ങളും കുട്ടികളും എന്ന വിഷയത്തിൽ വിപുലമായ പരിപാടികൾ

 
Children's Day celebrations at Kollam Children's Home

Photo: Arranged

ADVERTISEMENT

● ഗവൺമെൻ്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
● ശിശുദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനം ജില്ലാ കളക്ടർ ദേവിദാസ്.എൻ. ഐ.എ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.


കൊല്ലം: (KVARTHA) കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാനറിൽ കൊല്ലം ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ നടന്ന ശിശുദിനാഘോഷം ഏറെ ശ്രദ്ധേയമായി. നവംബർ 14 മുതൽ 20 വരെ നീണ്ടു നിന്ന ഈ ആഘോഷത്തിന്റെ പ്രധാന വിഷയം 'പ്രകൃതി ദുരന്തങ്ങളും കുട്ടികളും' എന്നതായിരുന്നു.

വിവിധ ദിവസങ്ങളിലായി നടന്ന ശിശുദിന റാലി, സിനിമാ പ്രദർശനം, ബോധവൽക്കരണ ക്ലാസ്സുകൾ, നാടൻപാട്ട് കളരി, ഫ്ളാഷ് മോബ്, കലാ മത്സരങ്ങൾ, ഡോക്യുമെൻ്ററി പ്രദർശനം, മെമ്മറി ഗെയിമുകൾ തുടങ്ങിയചവ വിവിധ ദിവസങ്ങളിൽ കുട്ടികൾക്കായി ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.

Aster_MIMS

ശിശുദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനം ജില്ലാ കളക്ടർ ദേവിദാസ്.എൻ. ഐ.എ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ആശാദാസ് അദ്ധ്യക്ഷത വഹിച്ചു. വനിതാ ശിശുവികസന ജില്ലാ ഓഫീസർ പി.ബിജി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എസ് സനിൽ കുമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ എം.അലൻ, അലക്സാണ്ടർ, എ.ആർ. രഞ്ജന, ഫയർ ആൻ്റ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസർ ഡി. ഉല്ലാസ്, ക്രേവൻ എൽ.എം.എസ്.എച്ച്.എസ്. ഹെഡ്‌മാസ്റ്റർ ബ്രൈറ്റ് ജോസഫ്, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഇ.എസ്. വിൻസിംഗ് ആൽബർട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഗവൺമെൻ്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

 #ChildrensDay, #NaturalDisasters, #Kollam, #ChildWelfare, #Kerala, #Awareness

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia