കൊറോണ: സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാന്‍ അനുവാദം നല്‍കണമെന്ന് കേരളം, പ്രധാനമന്ത്രിക്ക് കത്തയച്ച്‌ പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com 10.04.2020) കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്ന് വായ്പയെടുത്തു മാത്രമേ മുന്നോട്ടുപോകാനാകുവെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.


കൊറോണ: സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാന്‍ അനുവാദം നല്‍കണമെന്ന് കേരളം, പ്രധാനമന്ത്രിക്ക് കത്തയച്ച്‌ പിണറായി വിജയന്‍

സംസ്ഥാനത്തിന്‍റെ വായ്പാപരിധി അഞ്ചുശതമാനമായി ഉയര്‍ത്തുക, പകര്‍ച്ചവ്യാധി പ്രതിരോധത്തിനും പുനര്‍നിര്‍മാണത്തിനും പുറത്തുനിന്നുള്ള ഏജന്‍സികളിലൂടെ വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പൊതുജനാരോഗ്യ പരിപാലനത്തിനു വേണ്ടിവരുന്ന ചെലവ് വലിയതോതില്‍ വര്‍ധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Summary: Special Pandemic Relief Bond: Kerala seeks Centre's nod, CM pinarayi Vijayan writes to PM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia