കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സര്‍കാര്‍ പാകേജ് പ്രഖ്യാപിച്ചു; 3 ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും; 18 വയസ് വരെ പ്രതിമാസം 2000 രൂപ, ബിരുദംവരെ വിദ്യാഭ്യാസ ചെലവ് സര്‍കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി
May 27, 2021, 18:43 IST
തിരുവനന്തപുരം: (www.kvartha.com 27.05.2021) കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സര്‍കാര്‍ പാകേജ് പ്രഖ്യാപിച്ചു. മൂന്നു ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 18 വയസ് വരെ 2000 രൂപ പ്രതിമാസം നല്‍കും. ബിരുദംവരെ വിദ്യാഭ്യാസ ചെലവ് സര്‍കാര്‍ ഏറ്റെടുക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത് നടത്താന്‍ നിര്‍ദേശിച്ചു. ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കാം. നേത്ര പരിശോധകര്‍, കണ്ണടക്കടകള്‍, ശ്രവണ സഹായികള്‍ വില്‍ക്കുന്ന കട, കൃത്രിമ അവയവം വില്‍ക്കുന്നതും നന്നാക്കുന്നതുമായ സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന കടകള്‍, മൊബൈല്‍ കംപ്യൂടെര്‍ ഷോപ്പുകള്‍ എന്നിവയ്ക്കു രണ്ടു ദിവസം തുറക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Special package for protection of children whose parents have died in covid 19- Pinarayi Vijayan, Thiruvananthapuram, News, Politics, Press meet, Pinarayi Vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.