Disaster | വയനാട് ഉരുൾപൊട്ടൽ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിച്ച് സർക്കാർ


ഉരുൾപൊട്ടലിൽ മരണസംഖ്യ 73 ആയി ഉയർന്നു. നിരവധി പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്, നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്
കൽപറ്റ: (KVARTHA) വയനാട് ജില്ലയിലുണ്ടായ വൻ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമാണു സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.
അതേസമയം, ഉരുൾപൊട്ടലിൽ മരണസംഖ്യ 73 ആയി ഉയർന്നു. നിരവധി പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്, നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നീ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ ഏറ്റവും രൂക്ഷമായി ബാധിച്ചത്. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും മണ്ണിനടിയിലായി.