Special committee | ആറളം ഫാം ആനമതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സമിതി
Jul 6, 2023, 22:39 IST
കണ്ണൂര്‍: (www.kvartha.com) ആറളം ഫാമിലെ ആനമതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സമിതിരൂപവത്കരിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്.
ആറളം ഫാം സൈറ്റ് മാനേജര്‍ കണ്‍വീനറായും, വൈല്‍ഡ് ലൈഫ് വാര്ഡന്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂടിവ് എന്‍ജിനീയര്‍ എന്നിവരടങ്ങുന്നതാണ് സമിതി. പ്രവൃത്തി തുടങ്ങുന്നതിനാവാശ്യമായ അടിസ്ഥാന പ്രവര്‍ത്തനങ്ങളെല്ലാം ഈ മാസം 24 നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
സര്‍വേ നടപടികള്‍ വേഗത്തിലാക്കി കൃത്യമായ അതിര്‍ത്തി നിശ്ചയിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ എഡിഎമി നെ ചുമതലപ്പെടുത്തി. ജോയിന്റ് ഇന്സ്പെക്ഷന് നടത്തി സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
ഡിജിറ്റല്‍ സര്‍വെ സാധ്യതകള്‍ ഉള്‍പെടെ ഇതിനായി ഉപയോഗപ്പെടുത്തും. ആനമതില്‍ നിര്‍മിക്കേണ്ട മേഖലകളിലുള്ള മരങ്ങള്‍ മുറിക്കുന്നത് ഉള്‍പെടെ ഉള്ളവ പൂര്‍ത്തിയാക്കാന്‍ ആറളം ഫാം അധികൃതരെ ചുമതലപ്പെടുത്തി. പ്രവൃത്തി തുടങ്ങാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ കരാറുകാരനും നിര്‍ദേശം നല്കി.
പൊതുമരാമത്ത് വകുപ്പ് സെക്രടറി, പട്ടിക വര്‍ഗവകുപ്പ് ഡയറക്ടര്‍, കണ്ണൂര്‍ എഡിഎം, പൊതുമരാമത്ത്- വനം വകുപ്പ് - ആറളം ഫാം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആറളം ഫാം സൈറ്റ് മാനേജര്‍ കണ്‍വീനറായും, വൈല്‍ഡ് ലൈഫ് വാര്ഡന്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂടിവ് എന്‍ജിനീയര്‍ എന്നിവരടങ്ങുന്നതാണ് സമിതി. പ്രവൃത്തി തുടങ്ങുന്നതിനാവാശ്യമായ അടിസ്ഥാന പ്രവര്‍ത്തനങ്ങളെല്ലാം ഈ മാസം 24 നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
സര്‍വേ നടപടികള്‍ വേഗത്തിലാക്കി കൃത്യമായ അതിര്‍ത്തി നിശ്ചയിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ എഡിഎമി നെ ചുമതലപ്പെടുത്തി. ജോയിന്റ് ഇന്സ്പെക്ഷന് നടത്തി സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
ഡിജിറ്റല്‍ സര്‍വെ സാധ്യതകള്‍ ഉള്‍പെടെ ഇതിനായി ഉപയോഗപ്പെടുത്തും. ആനമതില്‍ നിര്‍മിക്കേണ്ട മേഖലകളിലുള്ള മരങ്ങള്‍ മുറിക്കുന്നത് ഉള്‍പെടെ ഉള്ളവ പൂര്‍ത്തിയാക്കാന്‍ ആറളം ഫാം അധികൃതരെ ചുമതലപ്പെടുത്തി. പ്രവൃത്തി തുടങ്ങാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ കരാറുകാരനും നിര്‍ദേശം നല്കി.
Keywords: Special committee formed for elephant wall construction work at Aralam Farm, Kannur, News, Special Committee, Aralam Farm, Minister Muhammed Riyas, Meeting, Survey, Elephant Wall Construction, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.