Speaker | 'അവ്യക്തമായ മറുപടി നല്‍കുന്ന ശൈലി വേണ്ട'; മന്ത്രി വീണ ജോര്‍ജിന് സ്പീകറുടെ താക്കീത്

 


തിരുവനന്തപുരം: (www.kvartha.com) അവ്യക്തമായ മറുപടി നല്‍കുന്ന ശൈലി വേണ്ട, ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണം. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീകര്‍ എം ബി രാജേഷിന്റെ താക്കീത്. മുഖ്യമന്ത്രിയുടെ തിരുത്തിന് പിന്നാലെയാണ് മന്ത്രിക്ക് സ്പീകറുടെ താക്കീതും.

സഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി അവ്യക്തമായി മറുപടി നല്‍കുന്നുവെന്ന പരാതിയിലാണ് താക്കീത്. നിയമസഭാ സെക്രടേറിയറ്റ് ഇക്കാര്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി ഒരേ ഉത്തരം ആവര്‍ത്തിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. 

കോവിഡ് മഹാമാരിയുടെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍പ് മന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പലപ്പോഴും ഒരേ ഉത്തരമാണ് ചോദ്യങ്ങള്‍ക്ക് മന്ത്രി നല്‍കിയതും.

Speaker | 'അവ്യക്തമായ മറുപടി നല്‍കുന്ന ശൈലി വേണ്ട'; മന്ത്രി വീണ ജോര്‍ജിന് സ്പീകറുടെ താക്കീത്

പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഗൗരവത്തോടെ കാണാതെ മന്ത്രി മനപൂര്‍വം ഒഴിവാക്കുന്നുവെന്നും കാര്യങ്ങളുടെ വസ്തുതാപരമായ ഉത്തരം അറിയാനുള്ള സഭാംഗങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നുവെന്നും കാണിച്ച് വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാര്‍ ആണ് സ്പീകര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി പരിഗണിച്ചാണ് സ്പീകറുടെ ഇടപെല്‍.

ഉത്തരങ്ങള്‍ കൃത്യമായി നല്‍കണമെന്നും അവ്യക്തമായ ഒരേ മറുപടി ആവര്‍ത്തിച്ച് നല്‍കുന്ന ശൈലി ആവര്‍ത്തിക്കരുത് എന്നുമാണ് സ്പീകറുടെ താക്കീത്.

Keywords: Speaker's warning to Minister Veena George, Thiruvananthapuram, News, Politics, Health Minister, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia